CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 19 Minutes 7 Seconds Ago
Breaking Now

പൃഥ്വിരാജ് പിന്മാറിയതോടെ ജോമോന്‍ ; സന്തോഷ് ട്രോഫി ഫസ്റ്റ് ലുക്ക് പുറത്ത്

പൃഥ്വിരാജിനെ നായകനാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫികായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ ചിത്രത്തില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയിരുന്നു. പൃഥ്വിരാജിന് പകരം ജോമോന്‍ ജ്യോതിര്‍ ആണ് സിനിമയില്‍ നായകനായി എത്തുന്നത്. ഇപ്പോഴിതാ ജോമോനെ അവതരിപ്പിച്ചുകൊണ്ടുള്ള ഫസ്റ്റ് ലുക്ക് പുറത്തുവന്നിരിക്കുകയാണ്.

മുണ്ടുടുത്ത് കലിപ്പ് ലുക്കില്‍ വരുന്ന ജോമോനെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്. 'പുതിയ മുഖം' എന്ന ക്യാപ്ഷനോടെയാണ് ജോമോനെ പോസ്റ്ററില്‍ അവതരിപ്പിക്കുന്നത്. വാഴ സിനിമയ്ക്ക് ശേഷം ജോമോനും വിപിനും ഒന്നിക്കുന്ന ചിത്രമാകും സന്തോഷ് ട്രോഫി. ഡേറ്റ് പ്രശ്‌നം മൂലമാണ് പൃഥ്വിരാജ് ഈ സിനിമയില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് സന്തോഷ് ട്രോഫി നിര്‍മിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.