CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 34 Seconds Ago
Breaking Now

ആദ്യ ദിനം പ്രീ സെയിലില്‍ 15 കോടി നേട്ടവുമായി ദൃശ്യം 3

ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മെയ് 21 നാണ് സിനിമ പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ പ്രീ സെയിലില്‍ റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ചിത്രം.

ആദ്യ ദിനം ആഗോള പ്രീ സെയില്‍ വഴി 15 കോടിയാണ് ദൃശ്യം 3 ഇതുവരെ നേടിയത്. ഈ കളക്ഷന്‍ ഇനിയും കൂടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. അഡ്വാന്‍സ് ബുക്കിംഗ് കേരള പ്രീ സെയില്‍ മാത്രം മൂന്ന് കോടി കവിഞ്ഞു. മോഹന്‍ലാല്‍ ചിത്രങ്ങളില്‍ അഡ്വാന്‍സ് പ്രീ സെയില്‍ കളക്ഷനില്‍ തുടരുമിനെ ദൃശ്യം 3 മറികടന്നിരിക്കുകയാണ്. മലൈക്കോട്ടൈ വാലിബനും എമ്പുരാനും മാത്രമാണ് പ്രീ സെയില്‍ കളക്ഷനില്‍ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ദൃശ്യം 3ക്ക് മുന്നില്‍ ഉള്ളത്. 

 




കൂടുതല്‍വാര്‍ത്തകള്‍.