CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 44 Minutes 10 Seconds Ago
Breaking Now

ഇറാനും അമേരിക്കയും സമാധാന കരാറില്‍ ധാരണയില്‍ എത്തിയെന്ന് സൂചന ; ട്രംപിന്റെ അനുമതി കൂടി മതിയെന്നും റിപ്പോര്‍ട്ട്

ഇരുരാജ്യങ്ങളും ഒരു പുതിയ കരാറിലേക്ക് വളരെ അടുത്തെത്തിയിരിക്കുകയാണെന്നും എന്നാല്‍ ഔദ്യോഗികമായി അതിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ലെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വ്യക്തമാക്കി.

ഇറാനും അമേരിക്കയും സമാധാന കരാറില്‍ ധാരണയില്‍ എത്തിയെന്ന് മാധ്യമ റിപ്പോര്‍ട്ട്. നിലവിലെ വെടിനിര്‍ത്തല്‍ 60 ദിവസം നീട്ടുന്നതിനും ആണവപദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിലുമാണ് ധാരണയായത്. ഇറാന്‍ കരാറിനെ തത്വത്തില്‍ അംഗീകരിച്ചെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അനുമതിക്കായി കാത്തിരിക്കുന്നുവെന്നാണ് സൂചന. ഇരുരാജ്യങ്ങളും ഒരു പുതിയ കരാറിലേക്ക് വളരെ അടുത്തെത്തിയിരിക്കുകയാണെന്നും എന്നാല്‍ ഔദ്യോഗികമായി അതിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ലെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വ്യക്തമാക്കി. ടെഹ്‌റാന്റെ ആണവ പദ്ധതികളെ ഗണ്യമായി പിന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്ന ഒരു സാഹചര്യത്തിലാണ് നിലവില്‍ യുഎസ് ഉള്ളതെന്നും ജെ ഡി വാന്‍സ് കൂട്ടിച്ചേര്‍ത്തു. കരാറിലെ ചില ഭാഷാപരമായ പ്രയോഗങ്ങളിലും പ്രത്യേകിച്ച് യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും ഇരുപക്ഷത്തെയും പ്രതിനിധികള്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ജെ ഡി വാന്‍സ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

പുതിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം യാതൊരുവിധ നിയന്ത്രണങ്ങളോ നികുതികളോ തടസ്സങ്ങളോ ഇല്ലാതെ സുഗമമാക്കാന്‍ സാധിക്കും. കൂടാതെ, ഈ മേഖലയില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ മൈനുകളും 30 ദിവസത്തിനുള്ളില്‍ ഇറാന്‍ നീക്കം ചെയ്യേണ്ടതുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.