CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 47 Minutes 17 Seconds Ago
Breaking Now

'ഇറാന്റെ റഡാര്‍ സൈറ്റുകള്‍ ആക്രമിച്ചു, പരാക്രമണങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ല': യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്

ഹോര്‍മൂസില്‍ ഇറാന്‍ നടത്തിയ ഡ്രോണാക്രമണം കപ്പല്‍ ഗതാഗതത്തെ തടസ്സപ്പെടുന്ന തരത്തിലായിരുന്നുവെന്നും മേഖലയില്‍ സംഘര്‍ഷവസ്ഥയുണ്ടാക്കിയെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ചൂണ്ടിക്കാട്ടി.

ഇറാന്റെ റഡാര്‍ സൈറ്റുകളില്‍ ആക്രമണം നടത്തി യുഎസ് സൈന്യം. ഹോര്‍മൂസ് കടലിടുക്കിലെ ക്വിഷം ദ്വീപുകളോട് ചേര്‍ന്ന റഡാര്‍ സൈറ്റുകളിലാണ് ആക്രമണമുണ്ടായത്. ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് കമാന്‍ഡ് അറിയിച്ചത്.

ഹോര്‍മൂസില്‍ ഇറാന്‍ നടത്തിയ ഡ്രോണാക്രമണം കപ്പല്‍ ഗതാഗതത്തെ തടസ്സപ്പെടുന്ന തരത്തിലായിരുന്നുവെന്നും മേഖലയില്‍ സംഘര്‍ഷവസ്ഥയുണ്ടാക്കിയെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ചൂണ്ടിക്കാട്ടി. ഇതിന് തിരിച്ചടി നല്‍കിയാണ് ഇറാന്റെ തന്ത്രപ്രധാന സൈനിക സൈറ്റുകളില്‍ ആക്രമണം നടത്തിയതെന്നും യുഎസ് വ്യക്തമാക്കി. ഇറാന്റെ പരാക്രമണങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും അമേരിക്ക പറഞ്ഞു. ഇറാന്റെ നീക്കങ്ങളെ നിരന്തരം നിരീക്ഷിക്കുമെന്നും പ്രതിരോധ സംവിധാനങ്ങളെ കുടുതല്‍ ശക്തമാക്കുമെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിരുന്നു.

പേര്‍ഷ്യന്‍ ഗള്‍ഫിലെ ഇറാന്റെ ഖാര്‍ഗ് ദ്വീപില്‍ സ്‌ഫോടനങ്ങളും വ്യോമ പ്രതിരോധ പ്രവര്‍ത്തനങ്ങളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎസ് ഈ പ്രദേശത്ത് ആക്രമണം നടത്തിയതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഖാര്‍ഗ് ദ്വീപിലാണ് ഇറാന്റെ എണ്ണ ടെര്‍മിനലുകള്‍ ഉള്ളത്. ഇറാന്റെ എണ്ണയുടെ ഏകദേശം 90% കയറ്റുമതി ചെയ്യുന്നത് ഖാര്‍ഗ് ദ്വീപില്‍ നിന്നാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.