CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 48 Minutes 10 Seconds Ago
Breaking Now

ഹോര്‍മുസിലെ പടക്കപ്പല്‍ ആക്രമിച്ചു, കമാന്‍ഡന്റ് കണ്‍ട്രോള്‍ സെന്ററിന് നേരെയും ആക്രമണം ; അമേരിക്കയ്ക്ക് നേരെ ശക്തമായ ആക്രമണവുമായി ഇറാന്‍

കുവൈറ്റ് വിമാനത്താവളം തങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

അമേരിക്കയ്ക്ക് നേരെ ശക്തമായ ആക്രമണവുമായി ഇറാന്‍. അമേരിക്കയുടെ കമാന്‍ഡന്റ് കണ്‍ട്രോള്‍ സെന്റര്‍ ആക്രമിച്ചു. ഹോര്‍മുസിലെ പടക്കപ്പലും ആക്രമിച്ചു. അമേരിക്ക തുടര്‍ച്ചയായി നടത്തിക്കൊണ്ടിരുന്ന ആക്രമണങ്ങള്‍ക്കുളള തിരിച്ചടിയാണ് ഇതെന്ന് ഇറാന്‍ പറഞ്ഞു. കുവൈറ്റ് വിമാനത്താവളം തങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും ഇറാന്‍ വ്യക്തമാക്കി. കുവൈറ്റ് വിമാനത്താവളത്തിലെ ആക്രമണം അമേരിക്കയുടെ പാട്രിയറ്റ് സിസ്റ്റം ലക്ഷ്യം തെറ്റി പതിച്ചതാണ് എന്നാണ് ഇറാന്റെ വാദം.

അതിനിടെ ഇറാനുമായുളള യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് ജനപ്രതിനിധി സഭ ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രമേയം 215 വോട്ടുകളോടെയാണ് പാസായത്. നാല് റിപ്പബ്ലിക്കന്‍ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. അമേരിക്കന്‍ ആക്രമണത്തിന് താവളവും സൗകര്യവുമൊരുക്കുന്ന ഏതൊരു രാജ്യവും പ്രതികാര നടപടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.