CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 20 Minutes 34 Seconds Ago
Breaking Now

മെയ്ഡ്സ്റ്റോണിനെ ഇളക്കിമറിയ്ക്കുവാനായി റിമി ടോമി എത്തുന്നു

കെന്റിലെ റിമി ടോമി ഷോ ശനിയാഴ്ച. യു കെയിലെ ഗാര്‍ഡന്‍ ഓഫ് ഇംഗ്ലളണ്ട് എന്ന് അറിയപ്പെടുന്ന കെന്റിന്റെ ഹൃദയമായ മെയ്ഡ്സ്റ്റോണിനെ   ഇളക്കി  മറിയ്ക്കുവാനായി  റിമി ടോമി  എത്തുകയാണ്. ആറാം തീയതി ശനിയാഴ്ച മെയ്ഡ്സ്റ്റോണ്‍ ലേയ്സര്‍ സെന്ററിലാണ് പരിപാടി. ആഷ്ഫോഡിന്റെ എംപി സോജന്‍ ജോസഫും , ബോക്സ് ലെ പാരിഷ് കൗണ്‍സിലര്‍ ജീവിത സാംപംഗി എന്നിവും ഷോയില്‍ പങ്കെടുക്കും.  കഴിഞ്ഞ കുറേ ദിവസങ്ങളായി  യുകെ യില്‍ ഉടനീളം തകര്‍ത്താടുകയായിരുന്നു റിമിയും സംഘവും. ജൂണ്‍ 7ന് ബ്രാഡ്ഫോര്‍ഡിലാണ് ഷോ. ബ്രാഡ്ഫോര്‍ഡിലെ ഷോയോടെ റിമി ടോമിയുടെ പര്യടനം അവസാനിക്കും

മാഞ്ചസ്റ്റര്‍ ഉള്‍പ്പെടെ ഷോകളുടെ ടിക്കറ്റു വില്‍പ്പന പൊടിപൊടിക്കുകയാണ്. ഏതാനും ടിക്കറ്റുകള്‍ മാത്രം ബാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

റിമിയ്ക്കൊപ്പം മറ്റ് ഗായകരും ലൈവ് ബാന്‍ഡ് ടീമും കാണികളെ കൈയ്യിലെടുക്കുകയാണ്. ടിക്കറ്റിനായി റിതംക്രിയേഷന്‍സ് യുകെയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാം.യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ്, ലോ ആന്‍ഡ് ലോയേഴ്സ്, ഫോകസ് ഫിന്‍ഷുവര്‍ ലിമിറ്റഡ്, ജിആര്‍ബി, യെസ്റ്റേ കണ്‍സള്‍ട്ടന്‍സ് എന്നിവര്‍ ഈ ഷോയുടെ സ്പോണ്‍സേഴ്സാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.