
















ഇംഗ്ലണ്ടിലെ യുവാക്കള്‍ക്ക് ഇതെന്ത് പറ്റി? ഭാവിയെ കുറിച്ച് അവര്‍ക്ക് ശുഭപ്രതീക്ഷ നഷ്ടപ്പെടുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. ഒരുപാട് കാലം യാതൊരു ജോലിയും കിട്ടാതെ കഴിഞ്ഞുകൂടേണ്ടി വരുമെന്ന് ഭയക്കുന്ന ഒരു തലമുറ വര്‍ദ്ധിക്കുന്നുവെന്നതാണ് പ്രതിസന്ധി.
ഒരു ദശകം മുന്‍പത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 16 മുതല്‍ 21 വരെ പ്രായത്തിലുള്ളവര്‍ക്ക് ആത്മവിശ്വാസം പോരെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡാറ്റ പരിശോധിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസേര്‍ച്ച് പറഞ്ഞു.
കഠിനാധ്വാനം ചെയ്താല്‍ ഗുണം കിട്ടുമെന്ന കാര്യത്തില്‍ മുന്‍ തലമുറയെ അപേക്ഷിച്ച് യുവാക്കള്‍ക്ക് അത്ര വലിയ വിശ്വാസമില്ലെന്ന് ഐപിപിആര്‍ പറഞ്ഞു. 16 മുതല്‍ 29 വയസ്സ് വരെ പ്രായത്തില്‍ പെട്ട നാലിലൊന്ന് പേര്‍ മാത്രമാണ് കഴിവും, കഠിനാധ്വാനവും ഉള്ളവര്‍ക്ക് ജീവിതത്തില്‍ ഒരു ചാന്‍സുണ്ടെന്ന് കരുതുന്നത്.
50 മുതല്‍ 69 വയസ്സ് വരെയുള്ളവരില്‍ 35 ശതമാനം പേര്‍ക്ക് ഈ അഭിപ്രായമുള്ളപ്പോള്‍, 70-കള്‍ക്ക് മുകളില്‍ പ്രായമുള്ളവരില്‍ 40 ശതമാനം പേര്‍ക്കും ഈ അഭിപ്രായമുണ്ട്.
ഒരു ദശകത്തിനിടെ ആദ്യമായി ജോലിയും, വിദ്യാഭ്യാസവും, ട്രെയിനിംഗും ഇല്ലാതിരിക്കുന്ന 16 മുതല്‍ 24 വരെ പ്രായമുള്ളവരുടെ എണ്ണം ഒരു മില്ല്യണില്‍ എത്തിയിരിക്കുകയാണ്. യുവാക്കള്‍ നേരിടുന്ന വെല്ലുവിളികളില്‍ നയനിര്‍മ്മാതാക്കളും ആശങ്കയിലാണ്.