CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 30 Seconds Ago
Breaking Now

യുക്മ മിഡ്ലാന്‍ഡ്‌സ് റീജിയണ്‍ കായികമേള ജൂണ്‍ 13 ശനിയാഴ്ച റെഡ്ഡിച്ചില്‍..... യുക്മ വൈസ് പ്രസിഡന്റ് വര്‍ഗീസ് ഡാനിയേല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും

റെഡ്ഡിച്ച്: യുക്മയുടെ ഏറ്റവും ശക്തവും സജീവവുമായ റീജിയനായ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയണ്‍ സംഘടിപ്പിക്കുന്ന കായിക മത്സരങ്ങള്‍ ജൂണ്‍ 13 നു് ശനിയാഴ്ച രാവിലെ  റെഡ്ഡിച്ചിലെ അബീ സ്റ്റേഡിയത്തില്‍ വെച്ച് അരങ്ങേറുകയാണ്. പ്രസ്തുത മത്സരങ്ങളുടെ അവസാനവട്ട  ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അംഗ അസോസിയേഷനുകളില്‍ നിന്നുമായി റെക്കോര്‍ഡ് കായിക താരങ്ങളാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

   ഈ വര്‍ഷത്തെ റീജണല്‍ സ്‌പോര്‍ട്‌സ് യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് വര്‍ഗ്ഗീസ് ഡാനിയേല്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നതാണ്. യുക്മ നാഷണല്‍ റീജിയണല്‍ ഭാരവാഹികള്‍ കായിക മേളയുടെ സംഘാടനത്തിന്റെ മേല്‍നോട്ടം വഹിക്കും. 

      റീജണല്‍ സ്‌പോട്‌സിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ എല്ലാം പൂത്തിയായതായി യുക്മ ദേശീയ സമിതി അംഗം ജോര്‍ജ്ജ് തോമസ്, റീജണല്‍  പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര, റീജണല്‍ സെക്രട്ടറി ലൂയിസ് മേനാച്ചേരി, റീജണല്‍ ട്രഷറര്‍ പോള്‍ ജോസഫ് എന്നിവര്‍ അറിയിച്ചു. യോഗത്തില്‍ അഡ്വ. ജോബി പുതുകുളങ്ങര അദ്ധ്യക്ഷനായിരുന്നു. റീജണല്‍ ഭാരവാഹികളായ ജോസ് തോമസ്, രേവതി അഭിഷേക് , രാജപ്പന്‍ വര്‍ഗ്ഗീസ് ,അരുണ്‍ ജോര്‍ജ്ജ്, സനല്‍ ജോസ്, അരുണ്‍ സെബാസ്റ്റ്യന്‍, ആനി കുര്യന്‍, ബെറ്റ്‌സ്, സജീവ് സെബാസ്റ്റ്യന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. റീജണല്‍ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജണല്‍ ട്രഷറര്‍ പോള്‍ ജോസഫ് നന്ദിയും പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സജീവ് സെബാസ്റ്റ്യന്‍ ( സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍) - 07886319132

സ്‌പോര്‍ട്‌സ് നടക്കുന്ന സ്റ്റേഡിയത്തിന്റെ വിലാസം:

ABBEY STADIUM,

BIRMINGHAM ROAD,

REDDITCH,

B97 6EJ.

 

രാജപ്പന്‍ വര്‍ഗീസ്

(പി ആര്‍ ഒ, യുക്മ മിഡ്ലാന്‍ഡ്സ് റീജിയന്‍)

 

 




കൂടുതല്‍വാര്‍ത്തകള്‍.