
















ക്യാന്‍സര്‍ രോഗത്തിനെതിരെ ബ്രിട്ടന്റെ പോരാട്ടത്തെ മുന്നില്‍ നിന്നും നയിക്കുന്ന ക്യാന്‍സര്‍ റിസേര്‍ച്ച് യുകെയ്ക്കായി 300 മൈല്‍ ദൂരം നടന്ന് ഫണ്ട്‌റെയ്‌സിംഗ് നടത്തി മലയാളി യുവാവ്. ലിവര്‍പൂളില്‍ നിന്നുള്ള അനീഷ് സുരേന്ദ്രന്‍ നായരാണ് ഡഞ്ചെനെസ് ബീച്ചില്‍ നിന്നും വാലസി ബീച്ചിലേക്ക് ചുവടുവെച്ചത്. ക്യാന്‍സര്‍ റിസേര്‍ച്ച് യുകെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് ഈ മാതൃകാപരമായ നടത്തം.
തന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാളിലാണ് ഇത്തരമൊരു ദൗത്യത്തിന് അനീഷും, കുടുംബവും തുടക്കം കുറിച്ചത്. മകള്‍ക്ക് മനോഹരമായ സമ്മാനങ്ങള്‍ വാങ്ങിനല്‍കുന്നതിന് പകരം ക്ലാറ്റര്‍ബ്രിഡ്ജ് ക്യാന്‍സര്‍ സെന്ററിനായി ഫണ്ട് കണ്ടെത്തി നല്‍കുകയാണ് കഴിഞ്ഞ വര്‍ഷം ചെയ്തത്.
ഇത് ഒരുപടി കൂടി ഉയര്‍ത്തി ഈ വര്‍ഷം 300 മൈല്‍ നടക്കാനിറങ്ങുകയായിരുന്നു. 300 മൈല്‍ എന്ന ദൈര്‍ഘ്യമേറിയ യാത്ര വെല്ലുവിളി നിറഞ്ഞതാണെങ്കിലും ഒരു നല്ല കാര്യത്തിനായി പണം കണ്ടെത്താനും, മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകയും ചെയ്യുമെന്ന് അനീഷ് പ്രതീക്ഷിക്കുന്നു. ഈ ദൗത്യം സ്‌കൂളുകളിലും, കോളേജുകളിലും എത്തിച്ച് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിക്കുകയാണ് അനീഷിന്റെ സ്വപ്നം.
ക്യാന്‍സര്‍ റിസേര്‍ച്ച് യുകെയ്ക്കായുള്ള ഫണ്ട്‌റെയ്‌സിംഗ് പേജ് ലിങ്ക്:
https://fundraise.cancerresearchuk.org/page/anishs-giving-page-27#mce_temp_url#