CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 5 Minutes 55 Seconds Ago
Breaking Now

ഇ-ഒസിഐ കാര്‍ഡ് പ്രാബല്യത്തില്‍; ഒസിഐ കാര്‍ഡുള്ള 50 ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം; പുതിയ ഒസിഐ കാര്‍ഡിനായി എങ്ങനെ അപേക്ഷിക്കാം; പഴയ കാര്‍ഡുള്ളവര്‍ ഇതിനായി അപേക്ഷ നല്‍കുമ്പോള്‍ വേരിഫിക്കേഷന്‍ ആവശ്യമോ?

നിലവില്‍ കാര്‍ഡുള്ളവര്‍ക്ക് ഭൂരിപക്ഷം കേസുകളിലും ഇ-ഒസിഐ കാര്‍ഡ് ഡിജിറ്റലായി നേടാം. ഇതിന് പുതിയ അപേക്ഷയോ, ഫിസിക്കല്‍ വേരിഫിക്കേഷനോ ആവശ്യമില്ല

50 ലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി ഇ-ഒസിഐ കാര്‍ഡുകള്‍ക്ക് തുടക്കമിട്ട് ഇന്ത്യ. സേവനങ്ങള്‍ എളുപ്പമാക്കി മാറ്റാനുള്ള പ്രയത്‌നത്തിന്റെ ഭാഗമായാണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയം ഇ-ഒസിഐ കാര്‍ഡുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യന്‍ വംശജരായ എല്ലാ വ്യക്തികള്‍ക്കും ഉപകരിക്കുന്നതാണ് ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ സ്‌കീം. 

1950 ജനുവരി 26 മുതല്‍ ഇന്ത്യയിലെ പൗരന്‍മാരായിരുന്നവര്‍ക്കും, ഇതിന് ശേഷം ഇന്ത്യന്‍ പൗരത്വത്തിന് യോഗ്യതയുള്ളവര്‍ക്കുമാണ് ഒസിഐ സ്‌കീം. ഒസിഐ സിസ്റ്റത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് പുതിയ സിസ്റ്റം നടപ്പാക്കിയിരിക്കുന്നത്. 50 ലക്ഷത്തിലേറെ ഒസിഐ കാര്‍ഡുകാര്‍ക്ക് ഈ സിസ്റ്റം ഉപകാരപ്രദമാകും. 

സമ്പൂര്‍ണ്ണമായി ഡിജിറ്റല്‍ സേവനത്തിലേക്ക് മാറുന്നതോടെ ഇ-ഒസിഐ കാര്‍ഡ് നേടുന്നതും എളുപ്പമാകും. പുതിയ സിസ്റ്റത്തില്‍ അപേക്ഷകര്‍ക്ക് ഒസിഐ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായി ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാം. അപേക്ഷ സമര്‍പ്പിക്കുന്നത് മുതല്‍ അനുബന്ധ രേഖകള്‍ അപ്‌ലോഡ് ചെയ്യാനും, അപ്രൂവല്‍ കിട്ടുന്ന മുറയ്ക്ക് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. 

നിലവില്‍ കാര്‍ഡുള്ളവര്‍ക്ക് ഭൂരിപക്ഷം കേസുകളിലും ഇ-ഒസിഐ കാര്‍ഡ് ഡിജിറ്റലായി നേടാം. ഇതിന് പുതിയ അപേക്ഷയോ, ഫിസിക്കല്‍ വേരിഫിക്കേഷനോ ആവശ്യമില്ല. 20 വയസ്സിന് ശേഷം പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുമ്പോള്‍ ഒസിഐ ബുക്ക്‌ലെറ്റ് വീണ്ടും നേടണമെന്ന നിബന്ധനയും ഇപ്പോള്‍ ഒഴിവായിട്ടുണ്ട്. അതേസമയം പുതിയ പാസ്‌പോര്‍ട്ട് നേടുമ്പോള്‍ ഓണ്‍ലൈനില്‍ ഇതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ മറക്കരുത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.