CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 18 Seconds Ago
Breaking Now

നിയമപരമായി യുകെയില്‍ എത്തുന്നവര്‍ക്ക് 'നിയന്ത്രണം', അനധികൃതമായി എത്തിയാല്‍ 'പൗരത്വം'! അനധികൃത കുടിയേറ്റക്കാര്‍ക്കും, ചെറുബോട്ടില്‍ എത്തുന്നവര്‍ക്കും പൗരത്വം ഈസിയാക്കി ലേബര്‍; അഭയാര്‍ത്ഥികള്‍ക്കായി 'രഹസ്യ' നീക്കം

അനധികൃത കുടിയേറ്റക്കാരെ ഇംഗ്ലീഷ് ചാനല്‍ കടത്താന്‍ പ്രേരിപ്പിക്കുന്നതാണ് ഈ നിലപാട് മാറ്റമെന്ന് ടോറികള്‍ വിമര്‍ശിക്കുന്നു

നിയമപരമായി ബ്രിട്ടനിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുമ്പോള്‍ ആരും അറിയാതെ അനധികൃത കുടിയേറ്റക്കാര്‍ക്കും, ചെറുബോട്ടില്‍ എത്തിയവര്‍ക്കും ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നത് എളുപ്പമാക്കി ലേബര്‍ ഗവണ്‍മെന്റ്. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ലേബര്‍ രഹസ്യമായി നീക്കിയത്. 

മനുഷ്യാവകാശ നിയമങ്ങളും, അന്താരാഷ്ട്ര അഭയാര്‍ത്ഥി കരാറുകളും ലംഘിക്കുന്ന നയമാണെന്ന പേരില്‍ നിയമപരമായ വെല്ലുവിളി ഉയര്‍ന്നതോടെയാണ് ലേബര്‍ ഗവണ്‍മെന്റ് അസാധാരണ നീക്കം നടത്തിയത്. ഇതോടെ അനധികൃത കുടിയേറ്റക്കാര്‍ക്ക് അഭയാര്‍ത്ഥിത്വം ലഭിക്കുന്ന മുറയ്ക്ക് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടും കൈയില്‍ കിട്ടും. മൂന്ന് വര്‍ഷം മുന്‍പ് കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് നടപ്പാക്കിയ നിരോധനമാണ് ലേബര്‍ ഉപേക്ഷിച്ചത്. 

യുകെയില്‍ അനുമതിയില്ലാതെ പ്രവേശിക്കുമ്പോള്‍ കാര്യങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ ആയിരുന്നില്ലെന്ന് അവകാശപ്പെട്ടാല്‍ മാത്രം മതി ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ പുതിയ പദ്ധതി പ്രകാരം പൗരത്വം കിട്ടാന്‍. എന്നാല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാതെ, ഹോം ഓഫീസ് വെബ്‌സൈറ്റില്‍ ഒരു 'ചെറിയ മാറ്റം' എന്ന പേരിലാണ് ഈ വമ്പന്‍ മാറ്റം ഉള്‍പ്പെടുത്തിയത്. 

അനധികൃത കുടിയേറ്റക്കാരെ ഇംഗ്ലീഷ് ചാനല്‍ കടത്താന്‍ പ്രേരിപ്പിക്കുന്നതാണ് ഈ നിലപാട് മാറ്റമെന്ന് ടോറികള്‍ വിമര്‍ശിക്കുന്നു. 'ഷബാന മഹ്മൂദിന് നട്ടെല്ലുണ്ടെങ്കില്‍ ഈ നിയമമാറ്റം പിന്‍വലിക്കണം. ലേബറും, കണ്‍സര്‍വേറ്റീവും തമ്മിലുള്ള വ്യത്യാസം വ്യക്തമാണ്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഷബാന മഹ്മൂദ് ഇവക്ക് പൗരത്വവും നല്‍കുന്നു', ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.