
















ഉദ്യോഗസ്ഥ ഭരണത്തില്‍ നിന്നും ബ്രിട്ടനെ പുറത്തുകൊണ്ടുവരുമെന്ന് പ്രഖ്യാപിക്കാന്‍ ഒരുങ്ങി ആന്‍ഡി ബേണ്‍ഹാം. ഉപതെരഞ്ഞെടുപ്പ് ജയിച്ച് എംപിയായ ബേണ്‍ഹാം പ്രധാനമന്ത്രി പദത്തിലേക്ക് അവരോധിക്കപ്പെടാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ നയിക്കാന്‍ താന്‍ പ്രാപ്തനാണെന്ന് അറിയിക്കാനായി പത്ത് വര്‍ഷത്തെ ബ്ലൂപ്രിന്റാണ് ഇതിനായി അവതരിപ്പിക്കുന്നത്.
'ബ്രിട്ടന്‍ ഭരിക്കുന്നവര്‍ മാത്രം മാറിയാല്‍ പോരാ, ബ്രിട്ടനെ ഭരിക്കുന്ന രീതിയും മാറണമെന്നാണ്' തന്റെ ആദ്യ നേതൃപ്രസംഗത്തില്‍ ബേണ്‍ഹാം വാദിക്കുക. മാഞ്ചസ്റ്ററിലെ പീപ്പിള്‍സ് ഹിസ്റ്ററി മ്യൂസിയത്തില്‍ സംസാരിക്കുന്ന അദ്ദേഹം ഒരു പുതിയ 'നം.10 നോര്‍ത്താകും' സമ്മാനിക്കുകയെന്നും വ്യക്തമാക്കും.
വ്യവസായവത്കരണം പുനരാരംഭിക്കാനും, വീടുകള്‍ പണിയാനും, ഇന്‍ഫ്രാസ്ട്രക്ചറും, അവശ്യ സംവിധാനങ്ങളും കെട്ടിപ്പടുത്തും രാജ്യത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുന്ന പദ്ധതികളാണ് പത്ത് വര്‍ഷത്തെ ദൗത്യമായി പ്രധാനമന്ത്രിയാകാന്‍ മോഹിക്കുന്ന ബേണ്‍ഹാം അവതരിപ്പിക്കുക. യുവാക്കള്‍ വന്‍തോതില്‍ ജോലിയും, വിദ്യാഭ്യാസവും, ട്രെയിനിംഗും ഇല്ലാതിരിക്കുന്നത് കുറയ്ക്കാനായി യൂണിവേഴ്‌സിറ്റി റൂട്ടുകള്‍ക്കൊപ്പം ടെക്‌നിക്കല്‍ വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കും.
എന്നാല്‍ ബേണ്‍ഹാം നം.10-ല്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യങ്ങള്‍ ലേബര്‍ തള്ളിക്കളഞ്ഞു. പ്രസിഡന്‍ഷ്യല്‍ രീതി ഇല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന് ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് പ്രതികരിച്ചു.