CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 14 Seconds Ago
Breaking Now

എത്ര കൊലയാളികളും, ബലാത്സംഗ കുറ്റവാളികളും പുറത്തിറങ്ങും? ഉത്തരമില്ലാതെ ഗവണ്‍മെന്റ്; തടവുകാരെ ശിക്ഷ പൂര്‍ത്തിയാക്കാതെ തുറന്നിവിടുന്ന ലേബര്‍ സ്‌കീമില്‍ അങ്കലാപ്പ്

സെപ്റ്റംബര്‍ 2ന് ഏകദേശം 700 കുറ്റവാളികള്‍ സ്വതന്ത്രരാകും

ലേബര്‍ ഗവണ്‍മെന്റ് നടപ്പാക്കുന്ന കുറ്റവാളികളെ മോചിപ്പിക്കുന്ന സ്‌കീം ജനങ്ങള്‍ക്ക് ആശങ്കയാകുന്നു. എത്ര ബലാത്സംഗ കുറ്റവാളികളും, കൊലയാളികളും ജയില്‍മോചിതരാകുമെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് മന്ത്രിമാര്‍ തന്നെ സമ്മതിച്ചതോടെയാണ് ആശങ്ക ഉയരുന്നത്. 

ജയിലില്‍ സ്ഥലം ഇല്ലെന്ന പേരിലാണ് ഗവണ്‍മെന്റിന്റെ പുതിയ സെന്റന്‍സിംഗ് ആക്ട് പ്രകാരം ഏറ്റവും ഗുരുതര കുറ്റകൃത്യങ്ങളും, ലൈംഗിക അതിക്രമങ്ങളും നടത്തിയവര്‍ പോലും ജയിലില്‍ നിന്നും മോചനം നേടുന്നത്. ശിക്ഷ പകുതി തികച്ചവര്‍ക്ക് പോലും മോചനം സാധ്യമാകുന്നത് ഇരകള്‍ക്ക് നീതി നിഷേധിക്കുന്നതിന് തുല്യമായി മാറുകയാണ്. 

സെപ്റ്റംബറിലാണ് സ്‌കീം നിലവില്‍ വരുന്നത്. ഇതുവഴി കവര്‍ച്ചക്കാരും, മോഷ്ടാക്കളും ഉള്‍പ്പെടെ പുറത്തുവരും. നേരത്തെ 40 ശതമാനം ശിക്ഷ അനുഭവിച്ചവരാണ് പുറത്തിറങ്ങിയതെങ്കില്‍ ഇപ്പോള്‍ ഇത് കാല്‍ശതമാനമായി ചുരുക്കിയിട്ടുണ്ട്. 

എന്നാല്‍ എത്ര കുറ്റവാളികള്‍ പുറത്തിറങ്ങുമെന്ന് മന്ത്രിമാര്‍ക്ക് ഉറപ്പില്ലാത്തത് സ്ഥിതി കൂടുതല്‍ ആശങ്കാജനകമാക്കി മാറ്റുകയാണ്. മുന്‍കൂട്ടി കണക്ക് പറയാന്‍ കഴിയില്ലെന്നാണ് ജസ്റ്റിസ് മന്ത്രി ജേക്ക് റിച്ചാര്‍ഡ്‌സ് വ്യക്തമാക്കിയത്. സെപ്റ്റംബര്‍ 2ന് ഏകദേശം 700 കുറ്റവാളികള്‍ സ്വതന്ത്രരാകും. പോലീസ് സേനകള്‍ക്കും നീക്കത്തില്‍ ആശങ്കയുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.