CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 49 Seconds Ago
Breaking Now

കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം

.9 മണിക്ക് സെന്റ് കാത്തറിന്‍ ചര്‍ച്ചിലായിരുന്നു ചടങ്ങുകള്‍

കുഞ്ഞു ജസീക്ക ദൈവ സന്നിധിയിലേക്ക് കണ്ണീരോടെ യാത്രയാക്കി യുകെ മലയാളി സമൂഹം .9 മണിക്ക് സെന്റ് കാത്തറിന്‍ ചര്‍ച്ചിലായിരുന്നു ചടങ്ങുകള്‍.സെന്റ് മേരീസ് ഓഫ് ദി ഏഞ്ചല്‍സ് മിഷന്‍ ഡയറക്ടര്‍ ഫാ ജിമ്മി ജോര്‍ജ്ജിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചത്.

തുടര്‍ന്ന് ബന്ധുക്കളും പ്രിയപ്പെട്ടവരും റോസാപൂക്കള്‍ അര്‍പ്പിച്ച് കുഞ്ഞു ജസീക്കയ്ക്ക് വിട നല്‍കി

ലിറ്റില്‍ഹാംപ്ടണ്‍ ഉള്‍പ്പെടെ സ്ഥലങ്ങളില്‍ നിന്ന് നിരവധി പേരാണ് കുടുംബത്തെ ആശ്വസിപ്പിക്കാനായും കുഞ്ഞു ജസീക്കയെ അവസാനമായി കാണാനും എത്തിയത്.

ശുശ്രൂശകള്‍ പൂര്‍ത്തിയാക്കി പത്തുമണിയോടെ സെന്റ് കാതറിന്‍ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.

കുഞ്ഞു ജെസീക്കയ്ക്ക് അമ്മ അവസാനമായി ഉടപ്പുകള്‍ സമ്മാനിച്ചപ്പോള്‍ അമ്മയ്‌ക്കൊപ്പം കൂടെ നിന്നവരും നെഞ്ചുപൊട്ടുന്ന വേദന ഉള്ളിലൊതുക്കുകയായിരുന്നു. 

അപ്രതീക്ഷിതമായിരുന്നു കുഞ്ഞിന്റെ വേര്‍പാട്. അമ്മയ്‌ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുഞ്ഞിനെ രാവിലെ ചലനമറ്റ നിലയില്‍ കാണുകയായിരുന്നു. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പടയാറ്റില്‍ ജിതിന്‍ സാജുവിന്റെയും റോസ് മേരിയുടെയും ഏക മകളായിരുന്നു ജെസീക്ക. വിധിയുടെ ക്രൂരതയില്‍ മകളെ നഷ്ടമായതോടെ മാനസികമായി തളര്‍ന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ പാടുപെടുകയായിരുന്നു ലിറ്റില്‍ഹാംപ്ടണിലെ മലയാളി സമൂഹം.




കൂടുതല്‍വാര്‍ത്തകള്‍.