CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 26 Seconds Ago
Breaking Now

ലണ്ടനില്‍ ഇന്ത്യന്‍ യുവതി വീടിനുള്ളില്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍

പശ്ചിമ ലണ്ടനിലെ ഹെയ്‌സ് പ്രദേശത്തെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് ഉറങ്ങികിടന്നിരുന്ന കിരണ്‍ദീപ് കൗറിനെ (24) ആക്രമി കൊലപ്പെടുത്തിയത്.

ലണ്ടനില്‍ ഇന്ത്യന്‍ യുവതി വീടിനുള്ളില്‍ വച്ച് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. ഡാനിയല്‍ ഷോണ്‍ ജെയിംസ് (44) ആണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. പ്രതിയെ വില്‍ഡ്‌സന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

പശ്ചിമ ലണ്ടനിലെ ഹെയ്‌സ് പ്രദേശത്തെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് ഉറങ്ങികിടന്നിരുന്ന കിരണ്‍ദീപ് കൗറിനെ (24) ആക്രമി കൊലപ്പെടുത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമി ഉറങ്ങിക്കിടന്നിരുന്ന കിരണ്‍ദീപ് കൗറിനെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണഅ പൊലീസ് പറയുന്നത്. ഗുരുതരമായി പരുക്കേറ്റ യുവതി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ആക്രമണത്തില്‍ യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ ആരോഗ്യ നിലയെ കൂറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദമ്പതികള്‍ക്ക് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജനിച്ച നവജാത ശിശുവിന്റെ ആരോഗ്യ നിലയെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം കിരണ്‍ദീപ് കൗറിന്റെ കുടുംബം ഇതു വര്‍ഗീയ വിദ്വേഷത്തിന്റെ അടിസ്ഥആനത്തില്‍ നടന്ന ആരോപണമെന്ന് ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്നും പരിശോധനയും അന്വേഷണവും നടക്കുകയാണെന്ന് മെട്രോ പൊളിറ്റന്‍ പൊലീസ് അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.