
















സെമി ഫൈനലില്‍ ഇംഗ്ലണ്ടിന് എതിരാളികള്‍ ലോക ജേതാക്കളായ അര്‍ജന്റീനയാണ്. കളത്തിലെ 11 എതിരാളികളെ മാത്രമല്ല, ചിലപ്പോള്‍ റഫറിയും, ഫിഫയും വരെ അര്‍ജന്റീനയ്ക്ക് വേണ്ടി കളിച്ച് കളയുമെന്നതാണ് ഇപ്പോഴത്തെ വിമര്‍ശനം. അതിന് ഊര്‍ജ്ജമേകിക്കൊണ്ട് സ്വിറ്റ്‌സര്‍ലാന്‍ഡിന് എതിരായ മത്സരത്തില്‍ ലയണല്‍ മെസി റഫറിയോട് തര്‍ക്കിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.
'തന്നോട് ബഹുമാനത്തോടെ സംസാരിക്കണമെന്ന്' മെസി റഫറിയോട് ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ഇതിന് ആധാരം. സ്വിസ് ടീമിന് എതിരായ മത്സരത്തിലെ 42-ാം മിനിറ്റിലാണ് പോര്‍ച്ചുഗീസ് റഫറി ജോവാ പിനെറോയുമായി മെസി തര്‍ക്കിച്ചത്. 'എന്നോട് ബഹുമാനത്തോടെ സംസാരിക്കണം, ബഹുമാനമില്ലായ്മ കാണിക്കരുത്. താങ്കളോട് ബഹുമാനത്തോടെയാണ് സംസാരിച്ചത്', അര്‍ജന്റീനിയര്‍ ക്യാപ്റ്റന്‍ റഫറിയോട് പറഞ്ഞു.
കളിക്കളത്തിലെ ഈ സംഭാഷണം സംപ്രേക്ഷണം ചെയ്തതോടെയാണ് ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. അര്‍ജന്റീന 1-0ന് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവങ്ങള്‍. എന്നാല്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് തിരിച്ചടിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീളുകയും, ഇതിനിടെ ചുവപ്പ് കാര്‍ഡ് കിട്ടി പത്ത് പേരായി ചുരുങ്ങിയ സ്വിസ് ഹൃദയം തകര്‍ത്ത് അര്‍ജന്റീന രണ്ട് ഗോളുകള്‍ കൂട്ടിച്ചേര്‍ത്ത് വിജയം കരസ്ഥമാക്കുകയും ചെയ്തു.
സ്വിസ് താരത്തിന് രണ്ടാമത്തെ മഞ്ഞ കാര്‍ഡ് നല്‍കേണ്ട കാര്യമില്ലായിരുന്നുവെന്ന് വിഎആറില്‍ തെളിഞ്ഞിരുന്നു. മത്സരത്തിലെ എല്ലാ തീരുമാനങ്ങളും എതിരായിരുന്നുവെന്ന് സ്വിസ് ഡിഫന്‍ഡര്‍ മാനുവല്‍ അകാന്‍ജി പറഞ്ഞു. ഇതുപോലൊരു വണ്‍-സൈഡ് ഗെയിം ജീവിതത്തില്‍ കളിച്ചിട്ടില്ല, അകാന്‍ജി പ്രതികരിച്ചു. ഇതോടെ 2026 ലോകകപ്പ് മെസിക്കും, സംഘത്തിനുമായി ഫിഫ ഒരുക്കിവെച്ചത് പോലെയാണെന്ന ആരോപണങ്ങളാണ് ശക്തമാകുന്നത്.