
















തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം റിലീസായ വിജയുടെ ചിത്രം ജനനായകന്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിലേക്ക്. വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ 250 കോടി കടന്നു. കേരളത്തില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് പതിനാലു കൊടിയില്‍പരം രൂപയുടെ ഗ്രോസ് കളക്ഷന്‍ ആണ്. തമിഴ്‌നാട്ടില്‍ മാത്രം ചിത്രം 100 കോടിയിലധികം നേടി. ഇതു തുടര്‍ച്ചയായി ഒമ്പതാം തവണയാണ് ഒരു വിജയ് ചിത്രം തമിഴ്‌നാട്ടില്‍ മാത്രം 100 കോടിയിലധികം നേടുന്നത്. റിലീസ് ദിനം മുതല്‍ വാരാന്ത്യത്തിലും ഹൗസ് ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ ലഭിച്ച ചിത്രത്തിന് പ്രവര്‍ത്തി ദിനമായിട്ടും ആദ്യ തിങ്കളാഴ്ചയും ഹൗസ് ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ലഭിച്ചത്.
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇത്രയധികം പ്രതിസന്ധികളിലൂടെ കടന്നുപോയി തിയേറ്ററില്‍ റിലീസായി ബ്ലോക്ക്ബസ്റ്റര്‍ ആകുന്ന ആദ്യ ചിത്രം കൂടിയാണ് ജനനായകന്‍. ഇന്ത്യയില്‍ ഇതുവരെ വിവിധ പ്ലാറ്റ്ഫോമുകളില്‍ കൂടി 5.8 മില്യണ്‍ ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിട്ടുപോയത്.