CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 39 Minutes 19 Seconds Ago
Breaking Now

പോക്സോ കേസില്‍ നടന്‍ രോഹിത് ചന്ദേല്‍ അറസ്റ്റില്‍

ടെലിവിഷന്‍ നടന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. കാശിഭായ് ബാജിറാവു ബല്ലാല്‍, പാണ്ഡ്യ സ്റ്റോര്‍ തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രശസ്തനായ രോഹിത് ചന്ദേലിനെയാണ് 16 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസില്‍ മുംബൈയിലെ ഘട്കോപര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ദഹിസറിലെ വസതിയില്‍ നിന്നായിരുന്നു അറസ്റ്റ്.

പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം ഫോണില്‍വിളിച്ച് ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നും എതിര്‍ത്തിട്ടും രോഹിത് ഫോണിലൂടെ ശല്യം ചെയ്യുന്നത് തുടരുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ജൂലൈ അഞ്ചിന് പ്രതി കുട്ടി താമസിക്കുന്ന സ്ഥലത്തെത്തുകയും തടഞ്ഞ് നിര്‍ത്തി കുട്ടിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

സംഭവം നടന്നതായി ആരോപിക്കപ്പെടുന്ന പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിക്കുമെന്നും പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ട് പോകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.