CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 9 Minutes 8 Seconds Ago
Breaking Now

കോടതി ഉത്തരവ് അനുകൂലമായി; സ്‌പെയിനിലേക്ക് 'നീന്തിയെത്തി' ആയിരക്കണക്കിന് കുടിയേറ്റക്കാര്‍; നാട്ടുകാരുടെ വീടുകളിലും, ഷോപ്പുകളിലും ഇരച്ചുകയറുന്നു; ജനം ഭയപ്പാടില്‍, തെരുവില്‍ സൈന്യം

അനധികൃത കുടിയേറ്റക്കാര്‍ കൊള്ളയും, തീവെയ്പ്പും, കലാപവും നടത്തുമെന്ന ആശങ്കയില്‍ പ്രദേശവാസികള്‍ അതിര്‍ത്തികളില്‍ നിന്നും പലായനം ചെയ്യുന്നു

അനധികൃത കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന തരത്തില്‍ കോടതി ഉത്തരവ് വന്നതിന് പിന്നാലെ സ്‌പെയിനിലേക്ക് ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരുടെ അധിനിവേശം. മൂന്നാഴ്ച മുന്‍പ് വന്ന സ്പാനിഷ് സുപ്രീകോടതിയുടെ വിധി പ്രകാരം സ്‌പെയിനിലേക്ക് 'നീന്തിക്കയറുന്ന' കുടിയേറ്റക്കാരെ തടയാന്‍ കഴിയില്ലെന്ന സ്ഥിതിയാണ്. ഇതോടെ സ്പാനിഷ് എന്‍ക്ലേവായ സ്യൂട്ടയിലേക്ക് ആയിരങ്ങളാണ് നീന്തിക്കയറിയത്. 

ജലത്തില്‍ കാണാവുന്ന അതിര്‍ത്തി ഇല്ലാത്തതിനാല്‍ നിലവിലെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഇവരെ മടക്കി അയയ്ക്കാന്‍ പര്യാപ്തമല്ലെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. എന്നാല്‍ വിധി മനുഷ്യക്കടത്ത് സംഘങ്ങള്‍ വ്യാപകമായി ഉപയോഗിക്കുകയാണ്. അസാധാരണമായ തോതിലാണ് അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്തേക്ക് നീന്തുന്നത്. NINTCHDBPICT001098468318

നീന്തിയെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ നാട്ടുകാരുടെ വീടുകളിലും, കടകളിലും കടന്നുകയറുന്ന സ്ഥിതിയാണ്. ഇതോടെ ഭയചകിതരായ പ്രദേശവാസികള്‍ ഷോപ്പുകളും, റെസ്റ്റൊറന്റുകളും, ബാറുകളും അടച്ചുപൂട്ടുകയാണ്. സ്യൂട്ടയിലേക്ക് നീന്തിയ 18 പേരെങ്കിലും മരണപ്പെട്ടതായാണ് കണക്കുകള്‍. 

കുടിയേറ്റക്കാര്‍ സകല നിയന്ത്രണങ്ങളും തെറ്റിച്ച് എത്താന്‍ തുടങ്ങിയതോടെ ബോര്‍ഡര്‍ ഗാര്‍ഡുമാര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഗവണ്‍മെന്റ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മാഡ്രിഡില്‍ ഗാര്‍ഡുമാരെ സഹായിക്കാന് സൈനിക യൂണിറ്റുകള്‍ രംഗത്തിറങ്ങി. 

അനധികൃത കുടിയേറ്റക്കാര്‍ കൊള്ളയും, തീവെയ്പ്പും, കലാപവും നടത്തുമെന്ന ആശങ്കയില്‍ പ്രദേശവാസികള്‍ അതിര്‍ത്തികളില്‍ നിന്നും പലായനം ചെയ്യുന്നുണ്ട്. സ്ഥിതി കൈവിട്ടതോടെ സുപ്രീംകോടതിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സ്‌പെയിനിലെ സോഷ്യലിസ്റ്റ് ഗവണ്‍മെന്റ് കുടിയേറ്റത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈയിടെ രേഖകളില്ലാത്ത 500,000 കുടിയേറ്റക്കാര്‍ക്ക് നിയമപരമായ പദവി അനുവദിക്കാനും ഗവണ്‍മെന്റ് തയ്യാറായിരുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.