CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 32 Minutes 36 Seconds Ago
Breaking Now

'സൈനിക നടപടി ഇനിയും മുന്നോട്ട് കൊണ്ടുപോകാനുണ്ട്': ഇറാനെ വീണ്ടും ആക്രമിക്കുമെന്ന സൂചന നല്‍കി ട്രംപ്

യുദ്ധത്തില്‍ അമേരിക്കന്‍ പൗരന്മാര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് അറിയാമെന്നും, ഇറാനെ ആണവായുധശേഷി കൈവരിക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.

ഇറാനെ വീണ്ടും ആക്രമിക്കുമെന്ന സൂചന നല്‍കി അമേരിക്ക. ഇറാനെ തകര്‍ത്തെങ്കിലും, ഇനിയും സൈനിക നടപടി മുന്നോട്ട് കൊണ്ടുപോകാനുണ്ടെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരെയുള്ള ദൗത്യം പൂര്‍ത്തിയാക്കാന്‍ ട്രംപ് പിന്തുണ വാഗ്ദാനം ചെയ്തതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ യുദ്ധം സ്വാധീനിക്കുമോ എന്ന ചോദ്യത്തിനോട് വോട്ടര്‍മാര്‍ ഇതിനെ ഇഷ്ടപ്പെടുമെന്നായിരുന്നു ട്രംപിന്റെ മറുപടി.

യുദ്ധത്തില്‍ അമേരിക്കന്‍ പൗരന്മാര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് അറിയാമെന്നും, ഇറാനെ ആണവായുധശേഷി കൈവരിക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം വീണ്ടും അമേരിക്ക ആക്രമിച്ചാല്‍ ആണാവായുധം ഉപയോഗിക്കാന്‍ ഭരണാനുമതി നല്‍കണമെന്ന് ഇറാന്‍ പാര്‍ലമെന്റ് ഭരണകാര്യ സമിതി തലവന്‍ ആവശ്യപ്പെട്ടു.

ഇറാനുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . അമേരിക്കയുമായി ഖത്തര്‍ വഴിയും പാകിസ്ഥാന്‍ വഴിയും പരോക്ഷ ചര്‍ച്ചകള്‍ നടന്നുവരുന്നതായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞതിനു പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. അതിനിടെ, ഇറാന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ച പരിശീലന അഭ്യാസം നടത്തിയതായി യുഎസ് മാധ്യമമായ ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒക്ടോബര്‍ 27-ന് ഇസ്രയേല്‍ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുകയാണ് ഇസ്രയേലിന്റെ പ്രകോപനമുണ്ടായത്.

 




കൂടുതല്‍വാര്‍ത്തകള്‍.