CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 28 Minutes Ago
Breaking Now

മറ്റൊരു എപിക് ഫ്യൂറി കൂടി നടപ്പാക്കും ; ആക്രമണ മുന്നറിയിപ്പുമായി ട്രംപ് ; തീ കൊണ്ട് കളിക്കരുതെന്ന് ഇറാന്‍

ഫ്‌ളോറിഡയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുമായി കരാറിലെത്തിച്ചേരാത്ത പക്ഷം ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. നമ്മള്‍ മറ്റൊരു ചെറിയ എപിക് ഫ്യൂറി നടപ്പാക്കിയേക്കും. അല്ലെങ്കില്‍ അവര്‍ സമ്മതിക്കണം. അവര്‍ക്ക് ബുദ്ധിയുണ്ടെങ്കില്‍ അവര്‍ കാര്യത്തിലേക്ക് കടക്കാന്‍ തയ്യാറാകും. ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന സംയുക്ത സൈനിക നടപടിയാണ് എപിക് ഫ്യൂറി. ഇതിനെ ഉദ്ദേശിച്ചാണ് ചെറിയ എപിക് ഫ്യൂറി എന്ന പരാമര്‍ശം യുഎസ് പ്രസിഡന്റ് നടത്തിയത്.

അതേ സമയം തീ കൊണ്ട് കളിക്കരുതെന്നാണ് അമേരിക്കയ്ക്ക് ഇറാന്‍ നല്‍കുന്ന മുന്നറിയിപ്പ്. അമേരിക്കയും ഇസ്രയേലും വീണ്ടും ആക്രമിച്ചാല്‍ ഗള്‍ഫ് മേഖലയിലെ സമുദ്രത്തിനടിയിലൂടെയുള്ള കമ്യൂണിക്കേഷന്‍ കേബിളുകള്‍ തകര്‍ക്കാനാണ് ഇറാന്റെ പദ്ധതിയെന്നും റിപ്പോര്‍ട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.