CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 28 Minutes 25 Seconds Ago
Breaking Now

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ മികച്ച പുരുഷ താരം, അലക്‌സിയ പ്യുട്ടയാസ് വനിതാ താരം, മൂന്നാം തവണയും ലമീന്‍ യമാല്‍ മികച്ച യുവതാരം

21 വയസ്സിനു താഴെയുള്ള താരങ്ങള്‍ക്കു നല്‍കുന്ന ഈ പുരസ്‌കാരത്തിന് തുടര്‍ച്ചയായ മൂന്നാം തവണയാണ് 19 വയസുകാരനായ ലമീന്‍ യമാല്‍ അര്‍ഹനായത്.

കഴിഞ്ഞ സീസണിലെ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ സ്വന്തമാക്കി. അലക്‌സിയ പ്യുട്ടയാസ് മികച്ച വനിത താരമായും തെരഞ്ഞെടുക്കപ്പെട്ടു. ബാര്‍സിനോനയിലെ മികവുറ്റ പ്രകടനം വിലയിരുത്തിയാണ് അലക്‌സിയ പ്യുട്ടയാസിനെ മികച്ച വനിത താരമായി തെരഞ്ഞെടുത്തത്. ലമീന്‍ യമാല്‍ മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി സ്വന്തമാക്കി. 21 വയസ്സിനു താഴെയുള്ള താരങ്ങള്‍ക്കു നല്‍കുന്ന ഈ പുരസ്‌കാരത്തിന് തുടര്‍ച്ചയായ മൂന്നാം തവണയാണ് 19 വയസുകാരനായ ലമീന്‍ യമാല്‍ അര്‍ഹനായത്. മികച്ച വനിത യുവതാരത്തിനുള്ള കോപ്പ ട്രോഫി വിക്കി ലോപ്പസ് ആണ് സ്വന്തമാക്കിയത്. 2025ലും വിക്കി ലോപ്പസിനായിരുന്നു വനിത യുവതാരത്തിനുള്ള കോപ്പ ട്രോഫി.

സ്പാനിഷ് ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായ ലൂയിസ് ഡി ലാ ഫ്യുവന്തെ മികച്ച പുരുഷ ഫുട്‌ബോള്‍ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച വനിത ഫുട്‌ബോള്‍ പരിശീലകനായി സ്പാനിഷ് പ്രഫഷനല്‍ ഫുട്‌ബോള്‍ പരിശീലകന്‍ പെരെ റോമിയുവാണ് ജേതാവായത്. സ്‌പെയിന്‍ ഗോള്‍ കീപ്പര്‍ ഉനായ് സിമോന്‍ മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. സ്പെയിന്‍ വനിത ഫുട്‌ബോള്‍ ടീമിലെ ഗോള്‍കീപ്പര്‍ കാറ്റലീന ടോമസ് കാറ്റ കോള്‍ ലച്ചിനെ മികച്ച വനിത ഗോള്‍ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. പുരുഷ വിഭാഗത്തില്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജി മികച്ച ക്ലബിനുള്ള പുരസ്‌കാരം വീണ്ടും സ്വന്തമാക്കി. വനിത വിഭാഗത്തില്‍ ബാര്‍സിലോനയാണ് ജേതാക്കള്‍. ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ മികച്ച പുരുഷ സ്‌ട്രൈക്കറായും മെക്‌സിക്കന്‍ ഫുട്‌ബോള്‍ കളിക്കാരിയായ വെറോണിക്ക ചാര്‍ലിന്‍ കോറലിനെ വനിത സ്‌ട്രൈക്കറായം തെരഞ്ഞെടുത്തു.

ലണ്ടനില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെയാണ് പുരസ്‌കാരദാനച്ചടങ്ങ് നടന്നത്. ബാലണ്‍ ഡി ഓര്‍ ചരിത്രത്തില്‍ ആദ്യമായി ഫ്രാന്‍സിന് പുറത്ത് ഇംഗ്ലണ്ടിലെ 'ലണ്ടന്‍ പാലാഡിയം' തിയേറ്ററാണ് പുരസ്‌കാര പ്രഖ്യാപനത്തിന് വേദിയാകുന്നത്. 1956-ല്‍ ആദ്യ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയ ഇംഗ്ലീഷ് ഇതിഹാസം സര്‍ സ്റ്റാന്‍ലി മാത്യൂസിനോടുള്ള ആദരസൂചകമായാണ് പുരസ്‌കാര ചടങ്ങ് ലണ്ടനിലേക്ക് മാറ്റിയത്. നിതാ-പുരുഷ വിഭാഗങ്ങളിലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ക്ക് പുറമേ മികച്ച യുവതാരം (കോപ ട്രോഫി), മികച്ച ഗോള്‍കീപ്പര്‍ (യാഷിന്‍ ട്രോഫി), മികച്ച പരിശീലകര്‍, മികച്ച ക്ലബ്ബുകള്‍, മികച്ച സ്‌ട്രൈക്കര്‍ (ഗെര്‍ഡ് മുള്ളര്‍ ട്രോഫി) എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാനിച്ചു നല്‍കുന്ന സോക്രട്ടീസ് അവാര്‍ഡും ഉള്‍പ്പെടെ ആകെ 13 പുരസ്‌കാരങ്ങളാണ് വേദിയില്‍ സമ്മാനിക്കുക.

 




കൂടുതല്‍വാര്‍ത്തകള്‍.