ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റി സച്ചിന് തെണ്ടുല്ക്കറാണെന്ന് കരുതുന്നവരുണ്ട് .എന്നാല് ഫോബ്സിന്റെ ഇന്ത്യന് സെലിബ്രിറ്റി പട്ടികയില് നാലാം സ്ഥാനത്തെത്താനേ മാസ്റ്റര് ബ്ലാസ്റ്റര്ക്ക് കഴിഞ്ഞുള്ളൂ.സച്ചിനെ പിന്നിലാക്കി മുന്നേറിയത് ബോളിവുഡിന്റെ സ്വന്തം ഖാന് തന്നെയാണ്.ഷാരൂഖിന് തൊട്ടുപിന്നില് ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് മഹേന്ദ്ര സിംഗ് ധോണിയാണ്. പരസ്യവരുമാനത്തിലും കളിയിലും ഉണ്ടാക്കിയ നേട്ടമാണ് ഇതിന് കാരണം.ഷാരൂഖ് ഖാനും ധോണിക്കും പിന്നില് സല്മാന് ഖാന് പട്ടികയില് മൂന്നാമനായുണ്ട്.കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്നു സല്മാന്.ധോണി കഴിഞ്ഞ തവണ മൂന്നാമതായിരുന്നു.
കഴിഞ്ഞ വര്ഷം ആറാം സ്ഥാനത്തായിരുന്ന സച്ചിന് തെണ്ടുല്ക്കര് കളി നിര്ത്തിയാലും സെലിബ്രിറ്റി പട്ടികയില് നാലാമതായി ഇടിം പിടിച്ചിട്ടുണ്ട്.അഞ്ചാം സ്ഥാനത്ത് അമിതാഭ് ബച്ചനാണ് . 25 കാരനായ ഇന്ത്യന് വൈസ് ക്യാപ്റ്റന് വിരാട് കോലിയാണ് ആദ്യ പത്തിലുള്ള മറ്റൊരു താരം.ഏഴാം സ്ഥാനത്താണ് കോഹ്ലി. ആദ്യ പത്തിലെ ഏക സ്ത്രീ സാന്നിധ്യം ഒമ്പതാം സ്ഥാനത്തുള്ള കത്രീന കൈഫാണ്. പണവും പ്രശസ്തിയുമാണ് ഫോബ്സ് സെലിബ്രിറ്റികളെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം.