CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 57 Seconds Ago
Breaking Now

നുണയന്റെ തനിനിറം അറിയിച്ചതിന് നന്ദി; പാര്‍ട്ടി വൃത്തിയാക്കാന്‍ നിഗല്‍ ഫരാഗിന് നന്ദി പറഞ്ഞ് കെമി; മറുഭാഗത്ത് ലേബറിലും വിമതസ്വരങ്ങള്‍; നേതൃത്വം പിടിക്കാന്‍ മോഹിക്കുന്ന വെസ് സ്ട്രീറ്റിംഗിനെ പടിക്ക് പുറത്താക്കാന്‍ സ്റ്റാര്‍മര്‍ക്ക് സമ്മര്‍ദം

പാര്‍ട്ടിക്ക് മുന്നില്‍ സ്വന്തം നേട്ടങ്ങള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നുവെന്നാണ് സ്ട്രീറ്റിംഗ് നേരിടുന്ന ആരോപണം

ഒരിക്കല്‍ കണ്‍സര്‍വേറ്റീവ് നേതൃസ്ഥാനത്തേക്ക് പോലും മത്സരിച്ച റോബര്‍ട്ട് ജെന്റിക്ക് റിഫോം യുകെയിലേക്ക് ചുവടുമാറിയത് പാര്‍ട്ടിക്ക് ആഘാതമായില്ലെന്ന് സൂചന നല്‍കി നേതാവ് കെമി ബാഡെനോക്. ജെന്റിക്കിനെ നുണയനെന്ന് വിശേഷിപ്പിച്ച ടോറി നേതാവ് ഇയാളെ പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കിയതിന് നിഗല്‍ ഫരാഗിന് നന്ദി പറയുകയും ചെയ്തു. 

അതേസമയം ഇനി കൂടുതല്‍ ഉന്നത ടോറി നേതാക്കളൊന്നും റിഫോമില്‍ ചേരില്ലെന്നും കെമി ബാഡെനോക് അവകാശപ്പെട്ടു. ജെന്റിക്ക് പാര്‍ട്ടി മാറാന്‍ ഒരുങ്ങുന്നുവെന്ന് സൂചന ലഭിച്ചതോടെ ഇയാളെ അടിയന്തരമായി പുറത്താക്കുകയാണ് ചെയ്ത്. ഇത് പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കുകയും, ഒരുമിപ്പിക്കുകയും ചെയ്‌തെന്ന് കണ്‍സര്‍വേറ്റീവ് നേതാവ് പറയുന്നു. 

പാര്‍ട്ടിയെ വൃത്തിയാക്കാന്‍ സഹായിച്ചതിനാണ് ഫരാഗിന് ബാഡെനോക് നന്ദി പറഞ്ഞത്. ലേബറിനെ തോല്‍പ്പിക്കാന്‍ റിഫോം യുകെയുമായി കൈകോര്‍ക്കണമെന്ന വാദങ്ങളും കെമി തള്ളിക്കളഞ്ഞു. എന്നാല്‍ താന്‍ വലത് പക്ഷത്തെ ഒരുമിപ്പിക്കാനാണ് പാര്‍ട്ടി മാറിയതെന്ന് ജെന്റിക്ക് അവകാശപ്പെട്ടു. ഇതില്‍ വ്യക്തിപരമായ നേട്ടങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് ഇയാളുടെ വാദം. 

മറുഭാഗത്ത് ലേബര്‍ പാര്‍ട്ടിയിലും ചില വിമതസ്വരങ്ങള്‍ പുകയുന്നുണ്ട്. വെസ് സ്ട്രീറ്റിംഗാണ് ഇവിടെ വില്ലനായി മാറുന്നത്. ഹെല്‍ത്ത് സെക്രട്ടറിയുടെ സത്യസന്ധതയില്ലായ്മയും, നം.10-നെ മറികടക്കുന്ന രീതികളും മുന്‍നിര്‍ത്തി ഇദ്ദേഹത്തെ പുറത്താക്കണമെന്നാണ് ക്യാബിനറ്റ് അംഗങ്ങളില്‍ ചിലര്‍ സ്റ്റാര്‍മറോട് ആവശ്യപ്പെടുന്നത്. പാര്‍ട്ടിക്ക് മുന്നില്‍ സ്വന്തം നേട്ടങ്ങള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നുവെന്നാണ് സ്ട്രീറ്റിംഗ് നേരിടുന്ന ആരോപണം. 




കൂടുതല്‍വാര്‍ത്തകള്‍.