CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 30 Seconds Ago
Breaking Now

എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ലൈംഗിക പീഡനങ്ങള്‍ തടയാനുള്ള നയങ്ങള്‍ പരാജയം; വനിതാ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് നിയവിദഗ്ധരും, ഹെല്‍ത്ത്‌കെയര്‍ യൂണിയനുകളും

ഇംഗ്ലണ്ടിലെ എല്ലാ എന്‍എച്ച്എസ് സ്ഥാപനങ്ങളും ചാര്‍ട്ടറില്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും ട്രസ്റ്റുകള്‍ ഇത്തരം പെരുമാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറവാണെന്ന് ഗാര്‍ഡിയന്‍

എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ലൈംഗിക പീഡനങ്ങള്‍ തടയാനുള്ള പദ്ധതികള്‍ പരാജയമായി മാറിയെന്ന് മുന്നറിയിപ്പ്. വനിതാ ജീവനക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താനുള്ള നടപടികള്‍ വിജയം കണ്ടില്ലെന്നാണ് നിയമവിദഗ്ധരും, ഹെല്‍ത്ത്‌കെയര്‍ യൂണിയനുകളും ചൂണ്ടിക്കാണിക്കുന്നത്. 

2023 സെപ്റ്റംബറില്‍ ആരംഭിച്ച എന്‍എച്ച്എസ് സെക്ഷ്വല്‍ സേഫ്റ്റി ചാര്‍ട്ടര്‍ ആശുപത്രികളിലും, ജിപി സര്‍ജറികളിലും, മറ്റ് സ്ഥാപനങ്ങളിലുമുള്ള ലൈംഗിക പീഡനങ്ങളെ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാല്‍ എന്‍എച്ച്എസ് ജീവനക്കാരില്‍ നിന്ന് ഇതിന് ശേഷം ലഭിക്കുന്ന കോളുകളുടെ എണ്ണം വര്‍ദ്ധിച്ചതായാണ് യുകെ ചാരിറ്റി റൈറ്റ്‌സ് ഓഫ് വുമണ്‍ വ്യക്തമാക്കുന്നത്. 

ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സൗജന്യ നിയമോപദേശം നല്‍കുന്ന ചാരിറ്റിയാണ് ഇത്. ഈ അടുത്ത കാലത്തായി എന്‍എച്ച്എസില്‍ നിന്നുള്ള സ്ത്രീകളുടെ കോളുകള്‍ ഇരട്ടിച്ചതായി എംപ്ലോയ്‌മെന്റ് ലോ ഓഫീസര്‍ ലോറാ ബോലാം വ്യക്തമാക്കി. 

'2023-ല്‍ 11 ശതമാനം കോളുകളാണ് എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ നിന്നും ലഭിച്ചിരുന്നത്. 2024-ല്‍ ഇത് 19 ശതമാനത്തിലേക്കും, 2025-ല്‍ 22 ശതമാനമായും ഉയര്‍ന്നു. എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ലൈംഗിക ചൂഷണങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് ഇത് കാണിക്കുന്നത്. ഇത് ആഴത്തിലുള്ള, സിസ്റ്റത്തിന്റെ പ്രശ്‌നമാണ്', ബോലാം പറയുന്നു. 

ഇംഗ്ലണ്ടിലെ എല്ലാ എന്‍എച്ച്എസ് സ്ഥാപനങ്ങളും ചാര്‍ട്ടറില്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും ട്രസ്റ്റുകള്‍ ഇത്തരം പെരുമാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറവാണെന്ന് ഗാര്‍ഡിയന്‍ കണ്ടെത്തിയിരുന്നു. സഹജീവനക്കാരോ, മറ്റ് ജീവനക്കാരോ ലൈംഗിക അതിക്രമങ്ങളും, ചൂഷണവും നടത്തിയാല്‍ ഇത് റിപ്പോര്‍ട്ടില്‍ കുറച്ച് കാണിക്കുന്നുവെന്നാണ് ആരോപണം. 




കൂടുതല്‍വാര്‍ത്തകള്‍.