പരിശുദ്ധ കന്യകാമറിയം തന്റെ ചാര്‍ച്ചക്കാരിയായിരുന്ന വന്ധ്യയായിരുന്ന എലിസബത്ത് ഗര്‍ഭിണിയായ വിവരം അറിഞ്ഞയുടനെ സന്ദര്‍ശിക്കുകയും മൂന്നു മാസത്തോളം എലിസബത്തിനെ ശുശ്രൂഷിക്കുകയും ചെയ്തു. ഇതിന്റെ ഓര്‍മ്മ ആചരണം ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പുണ്യദിനമായി ആചരിക്കുകയാണ്.
ലങ്കാസ്റ്റര്‍ രൂപതയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഫാ. മാത്യു ചൂരപ്പൊയ്കയുടെ നേതൃത്വത്തില്‍ മലയാളി വിശ്വാസ സമൂഹം ഒന്നടങ്കം ഭക്ത്യാദരപൂര്‍വ്വം ആചരിക്കുന്ന "വിസിറ്റേഷന്‍" ആചരണത്തിന് പ്രതിവര്‍ഷം വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. ഈ വര്‍ഷം മെയ് 1ന് സീറോമലബാര്‍ സെന്ററായ പ്രസ്റ്റണില്‍ സന്ദര്‍ശന തിരുന്നാളിന് കാര്‍മ്മികനാകുന്നത് യുകെയിലെ കരിസ്മാറ്റിക്ക് വിശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം നല്‍കിയ ഫാ.സോജി ഓലിയ്ക്കലാണ്. വൈകുന്നേരം അഞ്ചു മുതല്‍ രാത്രി പത്ത് വരെയാണ് തിരുന്നാള്‍ ആഘോഷങ്ങള്‍. ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങൾ രൂപത്ത ചാപ്ളിയൻ ഫാ.മാത്യു ചൂരപ്പൊയ്കയിലിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
വിലാസം:
OUR LADY AND ST. EDWARD RC CHURCH
PR2 9UE