CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 14 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബക്കൂട്ടായ്മ പ്രതിനിധി സമ്മേളനം ശനിയാഴ്ച ബര്‍മിംഗ് ഹാമില്‍

ബര്‍മിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത കുടുംബ കൂട്ടായ്മ വാര്‍ഷിക  പ്രതിനിധി   സമ്മേളനം  ഈ ശനിയാഴ്ച  ബര്‍മിംഗ്ഹാമില്‍  നടക്കും.   12 റീജിയണുകളിലെ 101ല്‍പരം ഇടവക /മിഷന്‍ /പ്രൊപ്പോസ്ഡ് മിഷനില്‍പ്പെട്ട 350തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിനായി ബിര്‍മിങ്ഹാം മേരിവെയിലെ രൂപതാ പാസ്റ്ററല്‍ സെന്ററും അതിന്റെ സമീപത്തുള്ള  ഔര്‍ ലേഡി ഓഫ് അസ്സപ്ഷന്‍ ദേവാലയവും ആണ് വേദിയാവുന്നത് .

  രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍  പിതാവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ  6 വര്‍ഷത്തോളമായി   പ്രവര്‍ത്തിച്ചു വന്ന രൂപതാ കുടുംബക്കൂട്ടായ്മ കമ്മീഷന്റെ അവസാന കൂട്ടായ്മയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 2025-27 കാലയളവിലെ രൂപതാ കുടുംബക്കൂട്ടായ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക ഉത്ഘാടനത്തിനും ഈ വേദി സാക്ഷ്യം വഹിക്കും.രാവിലെ ഒന്‍പതരയ്ക്ക് പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പോടെയാണ് സമ്മേളനം ആരംഭിക്കുന്നത് . തുടര്‍ന്ന്  ഖുത്താ  പ്രാര്‍ഥനയും തുടര്‍ന്ന് പത്ത് മണിക്ക് അഭിവന്ദ്യ പിതാവിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ  ആന്റണി ചുണ്ടെലിക്കാട്ട്  , ചാന്‍സിലര്‍ റെവ ഡോ  മാത്യു പിണക്കാട്ട് , കുടുംബ കൂട്ടായ്മ കമ്മീഷന്‍ ചെയര്‍മാന്‍ റെവ ഫാ ജിബിന്‍ വാമറ്റത്തില്‍   , മറ്റു വൈദികര്‍ എന്നിവര്‍ സഹ കാര്‍മ്മികരാവും , വിശുദ്ധ കുര്‍ബാനക്ക് ശേഷം  ഫാ ജിബിന്‍ വമാറ്റത്തില്‍ നയിക്കുന്ന ക്ലാസ് , ചര്‍ച്ച ,എന്നിവയും നടക്കും , കുടുംബ കൂട്ടായ്മ കമ്മീഷന്‍ കോഡിനേറ്റര്‍ ഷാജി തോമസ്   , സെക്രെട്ടറി റെനി ഷിജു എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള കമ്മീഷന്‍ അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി . 

ഷൈമോന്‍ തോട്ടുങ്കല്‍

 

 

 




കൂടുതല്‍വാര്‍ത്തകള്‍.