CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 37 Minutes 15 Seconds Ago
Breaking Now

29 ശതമാനം ശമ്പളവര്‍ദ്ധന ആവശ്യത്തില്‍ നിന്നും പിന്തിരിയാതെ റസിഡന്റ് ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ പണിമുടക്കിയാല്‍ ആയിരക്കണക്കിന് അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കേണ്ടി വരുമെന്ന ആശങ്കയില്‍; പണിമുടക്കിനെ പിന്തുണയ്ക്കുമെന്ന് സൂചന

ഈ വര്‍ഷത്തേക്ക് 5.4% വര്‍ദ്ധന അനുവദിച്ചതില്‍ പ്രതിഷേധിച്ച് റസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും സമരഭീഷണി മുഴക്കുകയാണ്

29% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് റസിഡന്റ് ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുമ്പോള്‍ ആശുപത്രികള്‍ വീണ്ടും ദുരിതത്തിലാകുമെന്ന് ആശങ്ക. റസിഡന്റ് ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ട് പോകാനുള്ള തീരുമാനം കൈക്കൊള്ളുമെന്ന ആശങ്കകള്‍ക്കിടെയാണ് എന്‍എച്ച്എസ് മേധാവികളുടെ മുന്നറിയിപ്പ്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ആയിരക്കണക്കിന് അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളും റദ്ദാക്കപ്പെടുമെന്നാണ് കരുതുന്നത്. 

റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കിന് അനുമതി തേടി വോട്ട് ചെയ്യുന്നത് തിങ്കളാഴ്ചയോടെ അവസാനിക്കും. ഇതില്‍ വീണ്ടും സമരത്തിന് അനുകൂലമായി ഭൂരിപക്ഷ പിന്തുണ ലഭിക്കുമെന്നാണ് സൂചന. ഇത് സംഭവിച്ചാല്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ ആയിരക്കണക്കിന് റസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും സമരമുഖത്തേക്ക് നീങ്ങും. 

29% ശമ്പളവര്‍ദ്ധനവാണ് ഇവരുടെ ആവശ്യം. 2023 മാര്‍ച്ച് മുതല്‍ 2024 ജൂലൈ വരെ കാലയളവില്‍ 44 ദിവസത്തെ സമരം നടത്തിയ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകള്‍ക്കും, നടപടിക്രമങ്ങള്‍ക്കും കനത്ത ആഘാതമാണ് സമ്മാനിച്ചത്. 

ലേബര്‍ ഗവണ്‍മെന്റ് ജൂലൈയില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് 203-24, 2024-25 വര്‍ഷത്തേക്ക് 22% ശമ്പളവര്‍ദ്ധന അനുവദിച്ചാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ ഈ വര്‍ഷത്തേക്ക് 5.4% വര്‍ദ്ധന അനുവദിച്ചതില്‍ പ്രതിഷേധിച്ച് റസിഡന്റ് ഡോക്ടര്‍മാര്‍ വീണ്ടും സമരഭീഷണി മുഴക്കുകയാണ്.  

കഴിഞ്ഞ വട്ടം ഗവണ്‍മെന്റിന് മുന്നില്‍ കീഴടങ്ങിയ മറ്റ് യൂണിയനുകള്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഇക്കുറി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകില്ലെന്ന് ഉറപ്പാണ്. ഇത് ഗവണ്‍മെന്റിന് തലവേദന സൃഷ്ടിക്കും. 

 




കൂടുതല്‍വാര്‍ത്തകള്‍.