CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 49 Minutes 48 Seconds Ago
Breaking Now

ലണ്ടൻ കണ്‍വെൻഷൻ അപ് ട്ടണ്‍ പാർക്കിൽ ഫെബ്രുവരി 21 ന് ...

ഈശോയുടെ  പീഡാനുഭവം സ്മരിക്കുന്ന വലിയ നോമ്പിലെ ഗദ് സെമിനി കണ്‍ വെൻഷൻ കുടുംബങ്ങളുടെ  ആത്മീയ വിശുദ്ധീകരണത്തിനായി കുളത്ത് വയൽ ധ്യാന കേന്ദ്രത്തിലെ ഫാ ബിനു പുളിക്കലും സംഘവും ഫാ ജോസ് അന്തിയാംകുളത്തോടൊപ്പം ശുശ്രൂഷകൾ നയിക്കും.

ഫെബ്രുവരി 21  ശനിയാഴ്ച രാവിലെ എട്ട്  മണിക്ക്  കുരിശിന്റെ വഴി  പ്രാർത്ഥനയോടെ  ആരംഭിക്കുന്ന ശുശ്രൂഷയിൽ  ദൈവ സ്തുതി  ആരാധന , വിശുദ്ധ കുർബ്ബാന , ദൈവ വചന പ്രഘോഷണം , കുമ്പസാരം , സ്പിരിച്ച്വൽ ഷെയറിംഗ് , ദൈവാനുഭവ  സാക്ഷ്യങ്ങൾ , ദിവ്യ കാരുണ്യ ആരാധന , പ്രദക്ഷിണം രോഗ ശാന്തി ശുശ്രൂഷ , ദിവ്യ കാരുണ്യ ആശിർവാദത്തോടെ  4 മണിക്ക്  അവസാനിക്കും .
 
കുട്ടികൾക്കായി സെഹിയോൻ യു കെ കിഡ്സ്‌ ഫോർ കിങ്ങ്ഡം  നയിക്കുന്ന പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.  കണ്‍വെൻഷൻ ഉപവാസ പ്രാർത്ഥനയായത് കൊണ്ട്  മാതാ പിതാക്കൾ  കുട്ടികൾക്കായുള്ള    ഭക്ഷണം കരുതേണ്ടതാണ് .
സ്വന്തമായ വാഹങ്ങളിൽ വരുന്നവര വെസ്റ്റ് ഹാര ഫുഡ്‌  സ്റ്റേഡിയത്തിന്റെ  പാർക്കിംഗ്  കവാടത്തിൽ കാത്തു നില്ക്കുന്ന ശുശ്രൂഷകരിൽ നിന്നും  പാർക്കിംഗ് പെർമിറ്റ്‌  വാങ്ങി  സൗ ജന്യമായി  പാർക്ക് ചെയ്യാവുന്നതാണ് . വാഹനം പാർക്ക്‌ ചെയ്ത ശേഷം 3 മിനിറ്റ് നടന്നാൽ കണ്‍ വെൻഷൻ ഹാളിൽ എത്തും.

പാർക്കിംഗ്  അഡ്രസ്‌ :- Westham Stadium, Green Street, Upton Park, E13 9AZ

കണ്‍ വെൻഷൻ ഹാളിന്റെ അഡ്രസ്‌ :- Bolyen Banqueting 11-13 Barking Road, Upton Park, E6 1PW

അപ് ട്ടണ്‍  പാർക്ക്‌ ടുബ്‌   സ്റ്റേഷനും ബസ്‌ സ്റ്റോപ്പുകളും  കണ്‍ വെൻഷൻ ഹാളിന് വളരെ അടുത്തായതിനാൽ കഴിയുന്നവർ പൊതു യാത്രാ സൗകര്യം പ്രയോജനപ്പെടുത്തുവാൻ   സംഘാടകർ അപേഷിക്കുന്നു .


കൂടുതൽ വിവരങ്ങൾക്ക് :-

Fr. Jose Anthiamkulam MCBS:- 07472801507
Thomas:- 07903867625
Martin:- 07854634115




കൂടുതല്‍വാര്‍ത്തകള്‍.