CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 39 Minutes 10 Seconds Ago
Breaking Now

ബോൾട്ടണിൽ നാലുപറ അച്ഛൻ നയിക്കുന്ന ത്രിദിന ധ്യാനത്തിന് ഇന്ന് മുതൽ തുടക്കമാകും

ബോൾട്ടണ്‍ : വിഖ്യാത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ റവ ഡോ ജേക്കബ്  നാലുപറ നയിക്കുന്ന ത്രി ദിന ധ്യാനത്തിന്  ഇന്ന്  ബോൾട്ടണിൽ തുടക്കമാകും. ഔവർ ലേഡി  ഓഫ് ലൂർദ്ദ് ദേവാലയത്തിൽ ഇന്ന് വൈകുന്നേരം 6.30 മുതൽ രാത്രി 9.30 വരെയും ശനിയാഴ്ച രാവിലെ  9.30 മുതൽ വൈകുന്നേരം 4 വരെയും ഞായറാഴ്ച രാവിലെ 10.45 മുതൽ വൈകുന്നേരം 5 വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത് . ഇന്ന് വൈകുന്നേരം 6.30 നു പരിശുദ്ധ ജപമാലയോടെ ധ്യാനത്തിന് തുടക്കമാകും.

പ്രവാസ ജീവിതത്തിൽ കുടുംബ വിശുദ്ധീകരണത്തിന്റെ  ആവശ്യകതയെ കുറിച്ചും , ക്രിസ്തീയ മൂല്യങ്ങളെ മുറുകെ പിടിച്ച്  സഭയോട് ചേർന്ന്  ജീവിതം ബലപ്പെടുത്തേണ്ട ആവശ്യകതയെ കുറിച്ചും അച്ഛൻ ക്ലാസ്സുകൾ നയിക്കും. ശനി , ഞായർ ദിവസങ്ങളില കുമ്പസാരത്തിന്  സൗകര്യം ഉണ്ടായിരിക്കുന്നതാണ് . വലിയ നോമ്പിനോട്  അനുബന്ധിച്ചുള്ള ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും  ബോൾട്ടണ്‍  സീറോ മലബാർ കമ്മ്യൂണിറ്റിക്ക്  വേണ്ടി സാൽ ഫോർഡ് രൂപതാ    സീറോ മലബാർ ചാപ്ലയിൻ ഫാ തോമസ്‌ തൈക്കൂട്ടത്തിൽ സ്വാഗതം ചെയ്യുന്നു.


ഓശാന ഞായറാഴ്ച രാവിലെ 9.30 മുതൽ തിരുക്കർമ്മങ്ങൾ ആരംഭിക്കും . ഏപ്രിൽ രണ്ടാം തീയതി പെസഹാ തിരുക്കർമ്മങ്ങൾ രാത്രി 7 മുതലും ദുഃഖ വെള്ളിയാഴ്ച ഉച്ചക്ക് 2 മുതൽ പീഡാനുഭവ തിരുക്കർമ്മങ്ങൾ സെന്റ്‌ ഗ്രിഗരീസ്  ദേവാലയത്തിലും , ദുഃഖ വെള്ളിയാഴ്ച രാവിലെ 9.30 മുതലും ഉയിർപ്പ്  തിരുനാൾ തിരുക്കർമ്മങ്ങൾ ഞായറാഴ്ച രാവിലെ 10.45 മുതലും ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


പള്ളിയുടെ വിലാസം : Our Lady Of Lourdes Church, 275 Plodder Lane, Fornworth Bolton BL 4 0BR




കൂടുതല്‍വാര്‍ത്തകള്‍.