CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 46 Minutes 44 Seconds Ago
Breaking Now

മാഞ്ചസ്റ്റർ ക്നാനായ ദേവാലയത്തിൽ കുര്യാക്കോസ് മോർ ഇവാനിയോസ് തിരു മേനിയുടെ വിശുദ്ധ കുർബ്ബാനയും മോറാൻ മോർഇഗ്നാത്തിയോ സഭാ പ്രഥമൻ ബാവയുടെ ശ്രാദ്ധപ്പെരുന്നാളും ....

ക്‌നാനായ അതിഭദ്രാസനത്തിനു കീഴിലുള്ള റാന്നി മേഖലാധിപന്‍ അഭിവന്ദ്യ കുര്യാക്കോസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയ്ക്കു മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ഇടവകയുടെ സ്വീകരണവും വിശുദ്ധ കുര്‍ബാനയും. ഞായറാഴ്ച ഉച്ചയ്ക്ക് 12ന് അഭിവന്ദ്യ തിരുമേനിയെ പള്ളിയങ്കണത്തില്‍ ക്‌നാനായ പാരമ്പര്യങ്ങള്‍ക്കനുസൃതം സവീകരിക്കുന്നതും തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധബലി അര്‍പ്പിക്കപ്പെടുന്നതുമാണ്. തുടര്‍ന്ന് പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തിന്റെ ഭാഗ്യമോടെ വാണരുളിയ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവയുടെ പ്രഥമ ശ്രദ്ധപ്പെരുന്നാള്‍ കൊണ്ടാടും.

യുകെയില്‍ ഇപ്പോള്‍ സന്ദര്‍ശനം നടത്തുന്ന അഭി. തിരുമേനി, ക്‌നാനായ സമുദായ വലിയ മെത്രാപ്പോലീത്തയായി കാലം ചെയ്ത അഭി. ഏബ്രഹാം മോര്‍ ക്ലിമീസ് തിരുമേനിയുടെ സഹോദരി പൗത്രനും മധ്യതിരുവിതാംകൂറിലെ അറിയപ്പെടുന്ന കണ്‍വനഷന്‍ പ്രാസംഗികനും വേദപണ്ഡിതനും സാമൂഹ്യചിന്തകനുമാണ്. ലോക ക്രൈസ്തവര്‍ വ്രതശുദ്ധിയിലൂടെ കടന്നുപോകുന്ന ഈ സമയം കുർബ്ബാനയിലും ശ്രദ്ധപ്പെരുന്നാളിലും പാച്ചോര്‍ നേര്‍ച്ചയിലും പങ്കുകൊണ്ട് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. പീറ്റര്‍ കുറിയാക്കോസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഏബ്രഹാം ചെറിയാന്‍ :  07951103380
ജേക്കബ് കോര  : 07805972658

ദേവാലയ വിലാസം: ST.ANDREW'S CHURCH,100 BROWNLEY ROAD,MANCHESTER,M220DW.




കൂടുതല്‍വാര്‍ത്തകള്‍.