മഞ്ചസ്റ്റർ : പ്രശസ്ത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ റവ ഡോ ലോനപ്പൻ അരങ്ങാശ്ശേരി നയിക്കുന്ന ധ്യാനം ഇന്നു മുതൽ രണ്ടു ദിവസങ്ങളിലായി മാഞ്ചസ്റ്റ റിൽ നടക്കും. പിൽ ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തിൽ ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയും , ഞായറാഴ്ച ഉച്ചക്ക് 12 മുതൽ വൈകുന്നേരം 6 വരെയുമാണ് ധ്യാനം നടക്കുക. ഇന്നും നാളെയും കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇന്നു ഒരു മണി മുതൽ അഞ്ചു മണി വരെയും നാളെ ഞായർ ഒരു മണി മുതൽ രണ്ടു മണിവരെയും ആയിരിക്കും കുമ്പസാര സമയം.
വിശുദ്ധ കുർബ്ബാനയിലൂടെ ക്രൈസ്തവ ജീവിത ആവിഷ്കരണം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ധ്യാനം . വിശുദ്ധ കുർബ്ബാനയിലെ ഓരോ അംഗങ്ങളും എടുത്ത് പ്രത്യേകം ക്ലാസ്സുകൾ നയിക്കുന്ന അച്ഛൻ ദിവ്യ ബലിയിൽ കൂടുതൽ ഭക്തി പൂർവ്വം പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിവിശ്വാസികളെ ബോധവാന്മാരാക്കും.
റോമിലെ പൊന്തിഫിക്കൾ ഒറിയന്റൽ ഇൻസ്റ്റിട്ട്യൂട്ടിൽ നിന്നും ഡോക്ടറേറ്റ് നേടിയിട്ടുള്ള അച്ഛൻ സെമിനാരി പ്രൊഫസറായും സേവനം ചെയ്തിട്ടുണ്ട് . ഒരു ഡസനോളം പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ അച്ഛൻ ഒട്ടേറെ ധ്യാന പരിപാടികൾക്ക് നേതൃത്വം നല്കിയിട്ടുണ്ട് , ധ്യാന പരിപാടികളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.
ഓശാന തിരുക്കർമ്മങ്ങളും പെസഹാ തിരുക്കർമ്മങ്ങളും വൈകുന്നേരം 4 മുതലും , ദുഃഖ വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ പീഡാനുഭവ തിരുക്കർമ്മങ്ങളും , ഉയിർപ്പ് തിരുക്കർമ്മങ്ങൾ ശനിയാഴ്ച രാത്രി 8 മുതലും ആരംഭിക്കും. തിരുക്കർമ്മങ്ങൾ എല്ലാം സെന്റ് എലിസബത്ത് ദേവാലയത്തിൽ ആകും നടക്കുക . ധ്യാന പരിപാടികളിലും , വിശുദ്ധ വാര തിരു ക്കർമ്മങ്ങളിലും പങ്കെടുക്കുവാൻ ഏവരെയും ഷ്രൂഷ് ബറി രൂപതാ സീറോ മലബാർ ചാപ്ലയിൻ റവ ഡോ ലോനപ്പൻ അരങ്ങാശ്ശേരി സ്വാഗതം ചെയ്യുന്നു .
കൂടുതൽ വിവരങ്ങൾക്കു ട്രസ്റ്റിമാരുമായി ബന്ധപ്പെടുക:-
രാജു ആന്റണി -07912217960
സായി ഫിലിപ്പ് - 07743848717
നോയൽ ജോർജ് - 0783044268
ജോജി ജോസഫ് - 07915080287