CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 24 Minutes 30 Seconds Ago
Breaking Now

ബ്രിസ്റ്റോൾ ബൈബിൾ ക്വിസ്; മൂന്ന് റൗണ്ടുകൾ പൂർത്തിയായി.

ബ്രിസ്റ്റോൾ-: സീറോ- മലബാർ പള്ളിയിലെ യുവജന വിഭാഗമായ സെന്റ്‌. തോമസ്‌ യൂത്ത് ലീഗ് (STYL ) സംഘടിപ്പിച്ചു വരുന്ന ബൈബിൾ ക്വിസ് മൂന്ന് റൗണ്ടുകൾ പൂർത്തിയായി. ''BIBLIO 2014-15'' എന്ന പേരിൽ നടത്തുന്ന പ്രസ്തുത ക്വിസ് മത്സരങ്ങളുടെ ഓരോ റൗണ്ടും  മൂന്ന് മാസ ഇടവേളകളിലാണ്‌ നടത്തിയത് .ഇടവകയിലെ യുവജങ്ങൾക്കിടയിൽ ബൈബിളിനെക്കുരിച്ചും സഭയെക്കുരിച്ചും അവബോധം ഉളവക്കുകയാണ് ഈ പരിപാടിയുടെ ആത്യന്തിക ലക്ഷ്യമെന്നു വികാരി ഫാദർ പോൾ വെട്ടിക്കാട്ട് , യൂത്ത്  കോർഡിനേറ്റർ  മാരായ ജോജി മാത്യു, മേരി തോമസ്‌ എന്നിവർ പറഞ്ഞു.

ക്വിസ് മത്സരങ്ങളിലെ പൊതുവായ ചോദ്യങ്ങൾ മത്സരിക്കുന്ന ടീമുകൾക്കൊപ്പം വീക്ഷ്കരായി സദസ്സിൽ ഇരിക്കുന്നവർക്കും    ഉപകാരപ്രദമാകുന്നുണ്ട്. മൂന്നാം റൗണ്ട് മത്സരങ്ങൾ കാണാനെത്തിയ ഇംഗ്ലീഷ് സമൂഹ പ്രതിനിധി കൾ  ഉൾപ്പെടെയുള്ളവർ നടത്തിയ  അഭിപ്രായ പ്രകടനം ഇതിനു തെളിവാണെന്ന്  സംഘാടകരായ യൂത്ത് ഉപദേശ സമിതിയംഗം  മെബിൻ ജോസഫ്‌, പ്രസിഡന്റ്‌ ടെന്നിസ് മാത്യു, മുൻ പ്രസിഡന്റ്‌ മാരായ  മെറീന ജോസ്, ആൽവിൻ തോമസ്‌ എന്നിവർ അഭിപ്രായപ്പെട്ടു.

മൂന്നു റൗണ്ടുകൾ നല്ല രീതിയിൽ നടന്നതിന്  ദൈവത്തിനു നന്ദി പറയുന്നതിനൊപ്പം നാലാം റൗണ്ട് കൂടുതൽ വിപുലമായി നടത്തുവാനുള്ള യുവജങ്ങളുടെ ആഗ്രഹത്തിന് കഴിയുംവിധം പിന്തുണ നല്കണമെന്ന് ബ്രിസ്റ്റോൾ സീറോ-മലബാർ പള്ളി കൈക്കരന്മാരായ ജോണ്‍സൻ മാത്യു, സിജി വാധ്യാനത്  എന്നിവർഅഭ്യർത്ഥിക്കുന്നു .




കൂടുതല്‍വാര്‍ത്തകള്‍.