ലണ്ടനിലെ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ പെസഹാ വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ടോൾ വർത്ത് ഔവർലേഡി ഇമ്മാക്കുലേറ്റ് പള്ളിയിൽ വച്ച് കാൽ കഴുകൽ ശുശ്രൂഷയും നടക്കും , തിരുക്കർമ്മങ്ങൾക്ക് റവ ഫാ ജോർജ്ജ് മാമ്പള്ളിൽ മുഖ്യ കാർമ്മികത്വം വഹിക്കും. ദുഃഖ വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ തോണ്ടൻ ഹീതിലുല്ല ചലഞ്ച് ഹൗസിൽ വച്ച് കുരിശിന്റെ വഴിയും , മറ്റ് തിരുക്കർമ്മങ്ങളും നടക്കും. സീറോ മലബാർ സഭ ഇം ഗ്ല ണ്ട് ആൻഡ് വെയിൽസ് നാഷണൽ കോ - ഓർ ഡിനേറ്റർ റവ ഫാ തോമസ് പാറയടിയിൽ മുഖ്യ കാർമ്മികത്വം വഹിക്കും.
ഹേവാർഡ്‌സ് ഹീത്ത് സെന്റ് പോൾസ് കത്തോലിക്കാ ദേവാലയത്തിൽ വച്ച് പെസഹാ വ്യാഴാഴ്ച രാവിലെ 9.15 ന് കൽ കഴുകൽ ശു ശ്രൂഷ , ദുഃഖ വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് പീഡാനുഭവ വായനയും പിന്നീട് ദുഃഖ വെള്ളിയാഴ്ച രാത്രി 11.30 മുതൽ ഈസ്റ്റർ തിരുക്കർമ്മങ്ങൾ ആരംഭിക്കും. വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് റവ ഫാ സിറിൽ ഇടമന മുഖ്യ കാർമ്മികത്വം വഹിക്കും.
പള്ളിയുടെ അഡ്രസ് :-
St Pauls Catholic Church , Hazel Grove Road , Haywards Heath RH 16 3 PQ