യു . കെ . യിലെ മലയാറ്റൂർ എന്ന മാൽവണ്‍ മലനിരകൾ ദുഖവെള്ളി തിരുകർമ്മങ്ങൾക്കായി ഒരുങ്ങി .
സഹന വഴികളിലുടെ നടന്നു പാപ പരിഹാരം തേടുവാൻ മുൻവർഷങ്ങളെതിനെക്കാൾ കൂടുതൽ ആളുകൾ എത്തി ചേരുമെന്ന് സംഘാടകർ അറിയിച്ചു . രാവിലെ 7.30 നു മാൽവണ്‍ സെന്റ് ജോസഫ് ദേവാലയത്തിൽ പീഡാനുഭവ തിരുകർമ്മങ്ങൾക്ക് തുടക്കമാകും . ഫാ . സെബാസ്റ്റ്യൻ നാമറ്റം , ഫാ. മനോജ് പതിയിൽ തുടങ്ങിയവർ തിരുകർമ്മങ്ങളിൽ കാർമ്മികരാകും. തിരുകർമ്മങ്ങളെ തുടർന്ന് രാവിലെ 10 മണിയോടെ ബിക്കണ്‍ പൊയ് ന്റിൽ നിന്നും കുരിശിന്റെ വഴിക്ക് തുടക്കമാകും .ചെങ്കുത്തായ മലനിരകളിൽ കടുത്ത തണുപ്പിനു സാധ്യത ഉള്ളതിനാൽ അനുയോജ്യമായ വസ്ത്രം ധരിക്കന്നമെന്നു ഭാരവാഹികൾ അറിയിച്ചു . കുരിശിന്റെ വഴിയുടെ മദ്ധ്യേ ദൈവികർ ദുഖവെള്ളി സന്ദേശം നല്കും. തുടർന്ന് മലമുകളിൽ കുരിശു മുത്തം , കൈപ്പുനീർ എന്നിവയ്ക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ് . S .M .C ആഭിമുഖ്യത്തിലാണ് തിരുകർമ്മങ്ങൾ . കേംബ്രിഡ്ജ് , ബ്രിസ്റ്റോൾ, കെന്റ് , ബർമിഹാം, സ്റ്റോ ക്ക് ഓണ്‍ ട്രെന്റ് , ഡെഡ്ലി, ഹെരി ഫോർഡ് തുടങ്ങി യു . കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ മുൻവർഷങ്ങളിൽ മൽവെണ്‍ മലകയറുവാൻ എത്തിയിരുന്നു. വിപുലമായ ക്രമീകരണങ്ങളാണ് സംഘാടകർ ഇക്കുറിയും ഒരുക്കിയിരിക്കുന്നത് . മൽവണ്‍ മലനിരകളിലൂടെ നടന്നു പാപപരിഹാരം തേടുവാൻ ഏവരെയും S .M .C ഭാരവാഹികൾ സ്വാഗതം ചെയുന്നു.
പള്ളിയുടെ വിലാസം :- St . Joseph Church 125, New Town Road Malvern W r 1 4 1 P F
കുരിശിൻറെ വഴി ആരംഭിക്കുന്ന സ്ഥലത്തിന്റെ വിലാസം : Beacon Road Upper cotwall Malvern W r 1 4 4 E H