Breaking Now

വി.എസിനെതിരായ നടപടി: റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് കാരാട്ട്

വി.എസ്. അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കാന്‍ ആവശ്യപ്പെടുന്ന സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

 പി.ബി കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ മാര്‍ച്ചിനുമുമ്പ് ചേരില്ല. സംസ്ഥാന ഘടകത്തിന്‍െറ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അത് ചര്‍ച്ചചെയ്യും. കേരളത്തിലെ സംഘടനാ പ്രശ്നങ്ങളില്‍ സംസ്ഥാന കമ്മിറ്റി എന്താണ് ചര്‍ച്ച ചെയ്തതെന്നും പ്രമേയം പാസാക്കിയോ എന്നും  അറിയില്ല. അതുകൊണ്ട്,  വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയാനാവില്ല.

കേരളത്തില്‍ പാര്‍ട്ടിയിലെ പുതിയ സംഭവവികാസങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞില്ലേയെന്ന ചോദ്യത്തിന് വാര്‍ത്തകള്‍ കേട്ടുകൊണ്ട് പാര്‍ട്ടി കാര്യങ്ങള്‍ തീരുമാനിക്കാന്‍ സാധിക്കില്ലെന്നായിരുന്നു കാരാട്ടിന്‍െറ മറുപടി.




കൂടുതല്‍വാര്‍ത്തകള്‍.