CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 5 Seconds Ago
Breaking Now

മക്കളെ സെക്കന്‍ഡറി സ്‌കൂളുകളില്‍ ചേര്‍ക്കാന്‍ അപേക്ഷയ്ക്കുള്ള സമയം അവസാനിക്കുന്നു; അടുത്ത സെപ്റ്റംബറില്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ ആപ്ലിക്കേഷന്‍ ഉടന്‍ സമര്‍പ്പിക്കണം

സമയപരിധി കഴിഞ്ഞ് സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ കുട്ടികള്‍ക്ക് ചിലപ്പോള്‍ ഇഷ്ടപ്പെട്ട സ്‌കൂള്‍ ലഭിക്കാതെ പോകാമെന്ന് Gov.uk മുന്നറിയിപ്പ്

അടുത്ത സെപ്റ്റംബറില്‍ മക്കളെ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ അതിനുള്ള ആപ്ലിക്കേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. 

ഇംഗ്ലണ്ടിലും, വെയില്‍സിലും ഇപ്പോള്‍ ഇയര്‍ 6-ല്‍ പഠിക്കുന്ന കുട്ടികള്‍ ക്ലാസുകളില്‍ പഠനത്തിന്റെ തിരക്കിലാണ്. എന്നാല്‍ സെക്കന്‍ഡറി സ്‌കൂള്‍ ആരംഭിക്കാന്‍ അവര്‍ക്ക് അധികം സമയം ബാക്കിയില്ല. 

ആഗ്രഹിക്കുന്ന സെക്കന്‍ഡറി സ്‌കൂളുകളില്‍ മക്കള്‍ക്ക് പ്രവേശനം കിട്ടാന്‍ ഈ ഒക്ടോബര്‍ അവസാനിക്കുന്നതിന് മുന്‍പ് പേപ്പര്‍വര്‍ക്ക് പൂര്‍ത്തിയാക്കണം. ഓണ്‍-ടൈം ആപ്ലിക്കേഷനുകളുടെ അവസാന തീയതി ഒക്ടോബര്‍ 31, ശനിയാഴ്ചയാണ്. 11.59 pm അകത്ത് ഡോക്യുമെന്റുകള്‍ സമര്‍പ്പിക്കുകയും വേണം. 

ഇതും കഴിഞ്ഞ് സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ കുട്ടികള്‍ക്ക് ചിലപ്പോള്‍ ഇഷ്ടപ്പെട്ട സ്‌കൂള്‍ ലഭിക്കാതെ പോകാമെന്ന് Gov.uk മുന്നറിയിപ്പ് നല്‍കുന്നു. സെക്കന്‍ഡറി സ്‌കൂള്‍ ആപ്ലിക്കേഷനുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍. ലോക്കല്‍ കൗണ്‍സില്‍ വെബ്‌സൈറ്റ് വഴിയാണ് ഇത് ചെയ്യേണ്ടത്. 

പേപ്പര്‍ ആപ്ലിക്കേഷനിലും അപേക്ഷ പൂരിപ്പിച്ച് പോസ്റ്റായി തിരിച്ച് അയയ്ക്കാമെങ്കിലും, ഇതിന്റെ സമയപരിധിയും സമാനമാണ്. അപേക്ഷിക്കുന്ന സ്‌കൂളുളുടെ പ്രിഫറന്‍സ് ലിസ്റ്റ് നോക്കി വേണം സമര്‍പ്പിക്കാന്‍. സമയപരിധി കഴിഞ്ഞ് അപേക്ഷ നല്‍കുന്നവര്‍ക്ക് ആഗ്രഹിച്ച സ്‌കൂള്‍ കിട്ടണമെന്നില്ല. അതിനാല്‍ ഒക്ടോബര്‍ 31-നകം ഈ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാന്‍ ശ്രമിക്കണം. 




കൂടുതല്‍വാര്‍ത്തകള്‍.