Breaking Now

മൊബൈല്‍ ടവര്‍ വാച്ചറെ ആക്രമിച്ച്‌ മലദ്വാരത്തില്‍ കുപ്പി കുത്തിയിറക്കി

നെല്ലാപ്പാറയ്‌ക്കു സമീപം വെള്ളംനീക്കിപ്പാറയില്‍ മുഖംമൂടിധാരികള്‍ മൊബൈല്‍ ടവര്‍ വാച്ചറെ ആക്രമിച്ച്‌ മലദ്വാരത്തില്‍ക്കൂടി കുപ്പി കുത്തിയിറക്കി.

ഇടത്തുംപടിയില്‍ സുകുമാര((കുഞ്ഞെറുക്കന്‍-60)നാണ്‌ ക്രൂരപീഡനത്തിന്‌ ഇരയായത്‌. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ്‌ സംഭവം.
സുകുമാരന്റെ വീടിനു സമീപമാണ്‌ മൊെബെല്‍ ടവര്‍. രാവിലെ ആറുമണിയോടെ അവശനായി വീട്ടിലെത്തിയെങ്കിലും മാനക്കേടോര്‍ത്ത്‌ വീട്ടുകാരോട്‌ വിവരം പറഞ്ഞില്ല. തുടര്‍ന്ന്‌ ടവറിനടുത്തേക്ക്‌ മടങ്ങിയ സുകുമാരന്‍ എട്ടരയോടെ വീട്ടിലെത്തി. കൂടുതല്‍ അവശനായി കാണപ്പെട്ട സുകുമാരനോട്‌ കുടുംബാംഗങ്ങള്‍ കാരണമന്വേഷിച്ചപ്പോഴാണ്‌ തന്റെ മലദ്വാരത്തില്‍ അക്രമികള്‍ കുപ്പി പൊട്ടിച്ചുകയറ്റിയ സംഭവം പുറത്തറിഞ്ഞത്‌.
തുടര്‍ന്ന്‌ സുകുമാരനെ ഭാര്യയും മക്കളും തൊടുപുഴ താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മലദ്വാരത്തില്‍ കുത്തിക്കയറിയ നിലയിലുളള കുപ്പി ഓപ്പറേഷനിലൂടെ നീക്കംചെയ്‌തു. സംഭവത്തെത്തുടര്‍ന്ന്‌ തൊടുപുഴ സി.ഐ. സജി മര്‍ക്കോസ്‌, കരിങ്കുന്നം എസ്‌.ഐ: കെ.ആര്‍. ബിജു, രാമപുരം എസ്‌.ഐ. കെ.പി. മോഹനന്‍നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്‌ഥലത്തെത്തി അന്വേഷണമാരംഭിച്ചു. രണ്ടു ദിവസം മുന്‍പ്‌ നെല്ലാപ്പാറ കോളനിയില്‍ അജ്‌ഞാതര്‍ ആലക്കുന്നേല്‍ മനോജിനെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. നാട്ടുകാര്‍ ബഹളം കേട്ടെത്തിയപ്പോഴേക്കും അക്രമികള്‍ ഇരുളില്‍ മറഞ്ഞു. പിന്തുടര്‍ന്നെത്തിയ നാട്ടുകാരെ അക്രമി വടിവാള്‍ വീശി അകറ്റുകയും ചെയ്‌തിരുന്നു.
കുറിഞ്ഞി, നെല്ലാപ്പാറ, ചെറുകുറിഞ്ഞി, ഇടിയനാല്‍, ഇടുക്കി ജില്ലയില്‍പെട്ട കൊടികുത്തി, പുറപ്പുഴ തുടങ്ങിയ സ്‌ഥലങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ അജ്‌ഞാതനായ അക്രമിയെ നാട്ടുകാര്‍ കണ്ടെത്തിയപ്പോള്‍ ഓടിയൊളിച്ചിരുന്നു. സംഭവത്തെത്തുടര്‍ന്ന്‌ കുറിഞ്ഞി, നെല്ലിപ്പാറ, ഇടിയനാല്‍ പ്രദേശങ്ങളില്‍ രാത്രികാല പോലീസ്‌ പട്രോളിംഗ്‌ ഏര്‍പ്പെടുത്തി. നാട്ടുകാരുടെ നേതൃത്വത്തിലും സംഘങ്ങളായി തിരച്ചില്‍ നടത്തുന്നുണ്ട്‌. നെല്ലാപ്പാറയിലും പരിസരത്തും കഴിഞ്ഞ ദിവസങ്ങളില്‍ ബ്ലാക്ക്‌മാനെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.