Breaking Now

നൈറ്റ് വിജില്‍ സന്ദര്‍ലാണ്ടിലും ന്യൂ കാസ്സിലിലും ഈയാഴ്ച്ചകളില്‍

നോമ്പിന്റെ പുണ്യം മനസ്സിലും ആത്മാവിലും നിലനിര്‍ത്തുവാനും , പ്രാര്‍ഥനയില്‍ കൂടുതല്‍ വളരുവാനുമായി ഫെബ്രുവരി 27 ബുധനാഴ്ച ന്യൂ കാസ്സിലില്‍ വച്ച് ബഹു. ഫാ. സെബാസ്ത്യന്‍ തുരുത്തിപ്പള്ളി നേതൃത്വം നല്കുകന്ന നൈറ്റ് വിജില്‍ നടത്തപെടുന്നു.

വൈകുന്നേരം  ആറരയോടെ തുടങ്ങുന്നപ്രാര്‍ത്ഥനാശുശ്രൂക്ഷകള്‍ 10.30നു അവസ്സാനിക്കുന്നു അന്നെദിവസ്സം കുമ്പസ്സാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.നൈറ്റ് വിജില്‍ നടക്കുന്ന ദേവാലയം: സെ. ആണ്ട്രൂസ് ചര്‍ച്ച് , ന്യൂ കാസ്സില്‍ : N E 1 6U W

മാര്‍ച്ച്‌ -1 വെള്ളിയാഴ്ച സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്സ് ദേവാലയത്തില്‍ വെച്ച് നടക്കുന്ന നൈറ്റ് വിജിലില്‍ ബഹു. സജി തോട്ടത്തിലച്ചന്‍ പ്രാര്‍ഥനകള്‍ നയിക്കും.വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ തുടങ്ങി കുരിശിന്റെ വഴി, മധ്യസ്ഥ പ്രാര്‍ത്ഥന, ആരാധന തുടങ്ങിയവയോടെ രാത്രി ഒരു മണിയോടെ അവസ്സാനിക്കും. നോമ്പിന്റെ വേളയില്‍ പ്രാര്‍ത്ഥനാചൈതന്യത്തില്‍ വളരാനുള്ള അവസ്സരം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സന്ദര്‍ലാന്ഡ് ദേവാലയത്തിന്റെ അഡ്രസ്‌: സെ. ജോസെഫ്സ് ചര്‍ച്ച് ,

സന്ദര്‍ലാന്‍ഡ്. SR4 6HP.

 

 




കൂടുതല്‍വാര്‍ത്തകള്‍.