CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 5 Seconds Ago
Breaking Now

റദ്ദാക്കിയ വിമാനങ്ങളുടെ എണ്ണം 2000 കടന്നു; എയര്‍ ഇന്ത്യ, ഇന്‍ഡിഗോ സര്‍വ്വീസുകളെ ബാധിച്ചതോടെ ഇന്ത്യക്കാരും കുടുങ്ങി; യാത്ര മുടങ്ങിയവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല

സാങ്കേതിക തകരാര്‍ പരിഹരിച്ചതായി നാറ്റ്‌സ് അറിയിച്ചെങ്കിലും സാധാരണ നിലയിലേക്ക് ഓപ്പറേഷന്‍ മടങ്ങിയെത്താന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും

യുകെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ സാങ്കേതിക പ്രശ്‌നം നേരിട്ടതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിനിടെ റദ്ദാക്കിയ വിമാനങ്ങളുടെ എണ്ണം രണ്ടായിരം കടന്നു. ഹീത്രൂ ഉള്‍പ്പെടെ 15 എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള യാത്രയെ തടസ്സങ്ങള്‍ ബാധിച്ചു. ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകളെയും പ്രതിസന്ധി ബാധിച്ചതോടെ നിരവധി ഇന്ത്യക്കാര്‍ യുകെയില്‍ കുടുങ്ങി. 

ബുധനാഴ്ചും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. രണ്ടാം ദിവസം 291 വിമാനങ്ങള്‍ കൂടി സര്‍വ്വീസ് റദ്ദാക്കി. 30% സര്‍വ്വീസുകളാണ് ചൊവ്വാഴ്ച മുതല്‍ ഓപ്പറേറ്റ് ചെയ്യാന്‍ കഴിയാതെ പോയത്. ഇന്ത്യയിലേക്കുള്ള 24 സര്‍വ്വീസുകളില്‍ ഏഴെണ്ണം റദ്ദായെന്ന് ഏവിയേഷന്‍ അനലിറ്റിക്‌സ് കമ്പനി സിറിയം പറയുന്നു. 

ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടതിനെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലാണ് ഇറങ്ങിയത്. അതേസമയം പ്രതിസന്ധി കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. യാത്രക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിലും ഇതിന്റെ പേരില്‍ നഷ്ടപരിഹാരത്തിന് സാധ്യതയില്ലെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറഞ്ഞു. 

സാങ്കേതിക തകരാര്‍ പരിഹരിച്ചതായി നാറ്റ്‌സ് അറിയിച്ചെങ്കിലും സാധാരണ നിലയിലേക്ക് ഓപ്പറേഷന്‍ മടങ്ങിയെത്താന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. സിവില്‍ ഏവിയേഷന്‍ അതോറ്റി വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സൈബര്‍ അക്രമം ആണെന്ന വാര്‍ത്തകള്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി തള്ളി. 




കൂടുതല്‍വാര്‍ത്തകള്‍.