CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 59 Seconds Ago
Breaking Now

വിന്റര്‍ വരുന്നു ആശങ്കകളുടെ കൊടുങ്കാറ്റുമായി; എനര്‍ജി ബില്ലുകളും, പലിശ നിരക്കും, നികുതികളും ഉയരാന്‍ സാധ്യത; ഇറാന്‍ യുദ്ധം കൊടുംസമ്മര്‍ദം

പണപ്പെരുപ്പ സമ്മര്‍ദം പിടിച്ചുനിര്‍ത്താന്‍ പലിശ നിരക്ക് കൂട്ടേണ്ടി വരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്

വിന്റര്‍ സീസണില്‍ ബ്രിട്ടന്റെ പോക്കറ്റ് പൊള്ളുമെന്ന് മുന്നറിയിപ്പ്. എനര്‍ജി ബില്ലുകള്‍, പലിശ നിരക്കുകള്‍, നികുതികള്‍ എന്നിവയെല്ലാം വര്‍ദ്ധിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. 

ഇറാന്‍ യുദ്ധം തുടരുമ്പോള്‍ ആഗോള ബിസിനസ്സുകളെ സമ്മര്‍ദത്തിലാക്കുന്നതാണ് സാമ്പത്തിക മേഖലയുടെ പ്രധാന ആശങ്ക. ബ്രെന്റ് ക്രൂഡ് എണ്ണയുടെ വില കുതിച്ചുയര്‍ന്ന് 105 ഡോളറിലെത്തിയത് മറ്റൊരു ആഘാതമായി. 

മേയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഹോര്‍മുസ് കടലിടുക്ക് സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ യാതൊരു ലക്ഷണവും ഇപ്പോഴും കാണുന്നില്ല. ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചപ്പോള്‍ എത്തിയ ഉയരത്തിലേക്ക് പെട്രോള്‍, ഡീസല്‍ വിലകള്‍ തിരിച്ചെത്തുകയാണ്. 

ജനുവരിയില്‍ യുകെയുടെ എനര്‍ജി പ്രൈസ് ക്യാപ്പ് 18% വര്‍ദ്ധിക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം. ഇതോടെ പ്രൈസ് ക്യാപ്പ് മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 2027 പൗണ്ടിലേക്ക് വാര്‍ഷിക ബില്‍ എത്തിച്ചേരും. 

പണപ്പെരുപ്പ സമ്മര്‍ദം പിടിച്ചുനിര്‍ത്താന്‍ പലിശ നിരക്ക് കൂട്ടേണ്ടി വരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചിപ്പിച്ചു. അടുത്ത മാസത്തെ ബജറ്റില്‍ കൂടുതല്‍ നികുതി വര്‍ദ്ധനവുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാന്‍ ആന്‍ഡി ബേണ്‍ഹാമും, ചാന്‍സലര്‍ ജോണ്‍ ഹീലിയും തയ്യാറായിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.