CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 11 Seconds Ago
Breaking Now

ഹോം ലോണ്‍ എടുത്തവര്‍ക്ക് മോശം വാര്‍ത്ത; അഞ്ച് ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു; ബോണ്ട് വിപണിയിലെ അടിയൊഴുക്കുകള്‍ നിരക്കുകളെ സ്വാധീനിക്കുന്നു

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് പ്രതിരോധ നടപടിക്ക് തയ്യാറാകാന്‍ നിര്‍ബന്ധിതമാകുമെന്നാണ് പ്രവചനങ്ങള്‍

ഇറാന്‍ സംഘര്‍ഷവും, ബോണ്ട് വിപണിയിലെ പ്രതിസന്ധിയും ചേര്‍ന്ന് ബ്രിട്ടനില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ക്ക് വീണ്ടും തീകൊളുത്തുന്നു. അഞ്ചോളം പ്രധാന മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാരാണ് ഇപ്പോള്‍ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചിരിക്കുന്നത്. 

ബാര്‍ക്ലേസ്, സാന്‍ടാന്‍ഡര്‍, സ്‌കിപ്ടണ്‍, ടിഎസ്ബി, നോട്ടിംഗ്ഹാം ബില്‍ഡിംഗ് സൊസൈറ്റി എന്നിവരാണ് ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകളുടെ പലിശ നിരക്ക് ഉയര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. 0.15 ശതമാനം പോയിന്റിന് അടുത്തായാണ് എല്ലാവരുടെയും വര്‍ദ്ധന. 

കഴിഞ്ഞ ആഴ്ച തന്നെ കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റി നിരക്ക് വര്‍ദ്ധനയുമായി രംഗത്ത് വന്നിരുന്നു. തങ്ങളുടെ എല്ലാ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെയും നിരക്കാണ് അവര്‍ ഉയര്‍ത്തിയത്. ഈ മാസം ആദ്യം നാറ്റ്‌വെസ്റ്റ്, എച്ച്എസ്ബിസി എന്നിവര്‍ നിരക്ക് ഉയര്‍ത്തിയിരുന്നു. വരും ദിവസങ്ങളിലും, ആഴ്ചകളിലുമായി കൂടുതല്‍ നിരക്ക് വര്‍ദ്ധനകള്‍ക്കാണ് സാധ്യത കാണുന്നത്. 

മിഡില്‍ ഈസ്റ്റില്‍ യുഎസും, ഇറാനും പോര്‍വിളി നിര്‍ത്താതെ മുന്നോട്ട് പോകുമ്പോള്‍ ബോണ്ട് വിപണി കടുത്ത സമ്മര്‍ദത്തിലാണ്. ഇത് പണപ്പെരുപ്പത്തെ സ്വാധീനിച്ച് പലിശ നിരക്ക് ഉയരാന്‍ ഇടയാക്കുമെന്നാണ് ആശങ്കയുള്ളത്. 30 വര്‍ഷത്തെ ബോണ്ടുകളിലെ യീല്‍ഡ് ഇപ്പോള്‍ 1998-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലാണ്. 

ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് പ്രതിരോധ നടപടിക്ക് തയ്യാറാകാന്‍ നിര്‍ബന്ധിതമാകുമെന്നാണ് പ്രവചനങ്ങള്‍. ഈ സമ്മര്‍ദമാണ് മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ദ്ധനവുകളായി പ്രതിഫലിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.