CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 33 Seconds Ago
Breaking Now

ഇറാന്‍ യുദ്ധം കൊടുമ്പിരി കൊള്ളുന്നു; എണ്ണവില ജൂലൈയ്ക്ക് ശേഷം ആദ്യമായി ബാരലിന് 100 ഡോളറിന് മുകളില്‍; സംഘര്‍ഷം ആഗോള വിതരണത്തെ ബാധിക്കുമെന്ന് ആശങ്ക; പണപ്പെരുപ്പ സമ്മര്‍ദമെന്ന് ബാങ്ക് ഗവര്‍ണര്‍

യുകെയിലും, യൂറോപ്പിലും ഗ്യാസ് വില കുതിച്ചുയര്‍ന്നു

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം വീണ്ടും തലപൊക്കിയതോടെ എണ്ണ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി. യുഎസ്, ഇറാന്‍ സംഘര്‍ഷം ആഗോള എണ്ണവിതരണത്തെ ബാധിക്കുമെന്ന് ആശങ്ക ഉയര്‍ന്നതോടെയാണ് എണ്ണ വില ജൂലൈക്ക് ശേഷം ആദ്യമായി ഈ തലത്തിലേക്ക് ഉയരുന്നത്. 

ഗള്‍ഫ് മേഖലയില്‍ യുഎസും, ഇറാനും കൊണ്ടും, കൊടുത്തും മുന്നേറുമ്പോള്‍ ബ്രെന്റ് ക്രൂഡിന്റെ വില 3% ഉയര്‍ന്ന് 101 ഡോളറിലേക്കാണ് എത്തിയത്. ബാലിസ്റ്റിക് മിസൈല്‍ അടങ്ങിയ യുഎസ് നാവിക കപ്പലിനെ അക്രമിക്കാന്‍ ഇറാന്‍ ശ്രമിച്ചതോടെ ഇറാന്‍ ടാങ്കറുകള്‍ തകര്‍ത്താണ് യുഎസ് പ്രതികരിച്ചത്. 

കഴിഞ്ഞ ദിവസം രാത്രിയില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ നാല് സൗദി അറേബ്യന്‍ നഗരങ്ങള്‍ക്ക് നേരെ അക്രമം നടത്തിയിരുന്നു. 70-ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും, എണ്ണ ഉത്പാദന കേന്ദ്രങ്ങളില്‍ തീപിടിക്കുകയും ചെയ്തിരുന്നു. 

ഇതിന് പിന്നാലെ യുകെയിലും, യൂറോപ്പിലും ഗ്യാസ് വില കുതിച്ചുയര്‍ന്നു. ഉയരുന്ന എണ്ണ വില പണപ്പെരുപ്പത്തിലും, പലിശ നിരക്കിലും സമ്മര്‍ദം ചെലുത്തുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി എംപിമാരോട് പറഞ്ഞു. എനര്‍ജി വിലയിലെ അപകടം മറ്റ് ഭാഗങ്ങളിലേക്ക് പടരുമെന്ന് ബെയ്‌ലി മുന്നറിയിപ്പ് നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.