CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 17 Seconds Ago
Breaking Now

എന്‍എച്ച്എസ് എ&ഇകള്‍ ഇപ്പോഴും തഥൈവ! കഴിഞ്ഞ വര്‍ഷം 12 മണിക്കൂറോളം എമര്‍ജന്‍സിയില്‍ കാത്തിരുന്നത് 1.7 മില്ല്യണിലേറെ രോഗികള്‍; പണമൊഴുക്കിയിട്ടും കാര്യങ്ങള്‍ മെച്ചപ്പെടുന്നില്ല?

ആശുപത്രികള്‍ക്ക് രോഗം ഭേദമായ രോഗികളെ ഇപ്പോഴും വേഗത്തില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്നില്ല

എന്‍എച്ച്എസിലേക്ക് അധിക പണം ഒഴുക്കിയിട്ടും, വാഗ്ദാനങ്ങള്‍ പല തവണ നല്‍കിയിട്ടും സേവനങ്ങള്‍ മെച്ചപ്പെടാതെ ഹോസ്പിറ്റല്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍. നാഷണല്‍ ഓഡിറ്റ് ഓഫീസാണ് പണം നല്‍കിയിട്ടും സേവനം മെച്ചപ്പെട്ടില്ലെന്ന് കണ്ടെത്തിയത്. 

കഴിഞ്ഞ വര്‍ഷം എ&ഇ സേവനങ്ങള്‍ നടത്തിക്കൊണ്ട് പോകാന്‍ 6.6 ബില്ല്യണ്‍ പൗണ്ടാണ് ചെലവ് വന്നത്. എന്നാല്‍ സേവനങ്ങള്‍ മെച്ചപ്പെടുന്നതില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് എന്‍എഒ റിപ്പോര്‍ട്ട് പറയുന്നു. 

കൊവിഡ് മഹാമാരി കാലത്ത് 173 ബില്ല്യണ്‍ പൗണ്ടായിരുന്ന എന്‍എച്ച്എസ് ബജറ്റ് ഈ വര്‍ഷം 210 ബില്ല്യണ്‍ പൗണ്ടായാണ് വര്‍ദ്ധിപ്പിച്ചത്. 'എ&ഇ ശ്രോതസ്സുകള്‍ വര്‍ദ്ധിപ്പിച്ചു, എന്നാല്‍ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിലേക്ക് ഇത് നയിച്ചിട്ടില്ല', എന്‍എഒ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം കാഷ്വാലിറ്റിയില്‍ 12 മണിക്കൂറിലേറെ കാത്തിരുന്നത് 1.7 മില്ല്യണിലേറെ ആളുകളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒരു ദിവസവും, അതില്‍ കൂടുതലും കാത്തിരുന്നത് 5 ലക്ഷത്തോളം രോഗികളാണ്. 

ആയിരക്കണക്കിന് രോഗികളെ ഇപ്പോഴും ഹാളിലും, ഇടറൂമുകളിലും പരിശോധിക്കുന്നതായി എന്‍എച്ച്എസ് കണക്കുകള്‍ പറയുന്നു. ആശുപത്രികള്‍ക്ക് രോഗം ഭേദമായ രോഗികളെ ഇപ്പോഴും വേഗത്തില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്നില്ല. ഈ കാലതാമസം ആയിരക്കണക്കിന് ബെഡുകള്‍ തടഞ്ഞ് കിടക്കുന്ന അവസ്ഥ വരുത്തുകയും, ബില്ല്യണ്‍ കണക്കിന് പൗണ്ട് നഷ്ടവും വരുത്തുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.