Breaking Now

അനുഗ്രഹ വര്‍ഷമായി ആന്തരികസൗഖ്യധ്യാനം സന്ദര്ലാലണ്ടില്‍ സമാപിച്ചു

പരിശുദ്ധാത്മാവിന്റെ ചൈതന്യതാല്‍ നിറഞ്ഞ് ദൈവാനുഗ്രഹത്തിന്‍റെ മഞ്ഞ് പെയ്തിറങ്ങിയ ദിവസ്സങ്ങള്‍;

അതാണ്‌ സന്ദര്‍ലാണ്ടില്‍ ബഹു. ടോമിപുളിന്താനം അച്ഛന്റെ നേതൃത്വത്തില്‍ നടന്ന ധ്യാന ദിവസ്സങ്ങള്‍. മൂന്നുദിവസം നീണ്ടു നിന്ന ധ്യാനത്തില്‍ നിരവധിപേര്‍ക്ക് ആന്തരീക സൌഖ്യവും ജീവിതയാഥാര്‍ത്ത്യത്തെ തിരിച്ചറിയുവാനുള്ള ദൈവകൃപയും അനുഭവിച്ചു. ബ്രതര്‍. ബിജുവിന്റെ നേതൃത്വത്തിലുള്ള ഗാനശുശ്രൂക്ഷ വിശ്വാസ സമൂഹത്തെ ദേവസഗീതത്തിന്റെ ഭാവങ്ങളിലേക്ക് ആനയിച്ചു.


എം എസ് എഫ് എസ് സന്യാസ്സസഭാംഗമായ ടോമിയച്ചന്റെ ഒരുമാസം നീണ്ടുനില്‍ക്കുന്ന നോമ്പ് ഒരുക്ക ധ്യനങ്ങളുടെ ആദ്യപരിപാടിയായിരുന്നു സന്ദര്‍ലാണ്ടിലേത്. ഇടവകയിലെ മലയാളികത്തോലിക്കാ സമൂഹം ഒന്നടങ്കം പങ്കെടുത്ത സൌഖ്യ ധ്യാനത്തിന്റെ അനുഭവങ്ങള്‍ എന്നെന്നും ഓര്‍മിക്കുന്ന സംഭവമായി ഹൃദയത്തില്‍ അവശേഷിക്കും.


 




കൂടുതല്‍വാര്‍ത്തകള്‍.