Breaking Now

പെണ്‍കുട്ടിയേയും കൂട്ടുകാരനേയും ബസില്‍നിന്ന്‌ വലിച്ചെറിഞ്ഞത്‌ രാംസിംഗ്‌

ഡല്‍ഹി പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന്‌ ഇരയായ സംഭവത്തില്‍ ജയിലില്‍ തൂങ്ങിമരിച്ച രാംസിംഗിന്‌ മുഖ്യപങ്ക്‌.

രാത്രി പെണ്‍കുട്ടിയോടൊപ്പം കറങ്ങി നടക്കുകയാണെന്ന്‌ 17 കാരന്‍ ക്ലീനര്‍ പറഞ്ഞ കമന്റാണ്‌ രാജ്യത്തെ നടുക്കിയ ബലാല്‍സംഗത്തിലും പെണ്‍കുട്ടിയുടെ മരണത്തിലും അവസാനിച്ചത്‌.

കമന്റ്‌ കേട്ട പെണ്‍കുട്ടിയുടെ കൂട്ടുകാരന്‍ ക്‌ളീനറുമായി വാക്കേറ്റവും തുടര്‍ന്ന്‌ അടിപിടിയിലേക്കും വഴുതിമാറി. ഈ സമയം രാംസിംഗും മര്‍ദ്ദകനായി എത്തി. കൂട്ടുകാരനെ പൊതിരേ തല്ലിയ രാംസിംഗിന്റെ െകെയില്‍ പെണ്‍കുട്ടി കടിച്ചതോടെ അയാളുടെ ഭാവം മാറി. പെണ്‍കുട്ടി കടിച്ചത്‌ വലിയ നാണക്കേടായിട്ടാണ്‌ അയാള്‍ക്ക്‌ തോന്നിയത്‌.

പാഠം പഠിപ്പിക്കുമെന്നു പറഞ്ഞ്‌ രാംസിംഗ്‌ പെണ്‍കുട്ടിയെ ചവിട്ടാനും അടിക്കാനും തുടങ്ങി. ചെരുപ്പൂരി മാറ്റിയിട്ടാണ്‌ അടിവയറ്റില്‍ തൊഴിച്ചത്‌. സ്‌ത്രീയില്‍ നിന്നു പുരുഷന്‍ തല്ലുകൊളളാന്‍ പാടില്ലെന്ന ബോധമാണ്‌ രാംസിംഗിനെ ക്രൂദ്ധനാക്കിയത്‌. ബലാല്‍സംഗം ചെയ്‌ത ശേഷം പെണ്‍കുട്ടിയെയും കൂട്ടുകാരനേയും പുറത്തെറിയാനും ബസ്‌ കയറ്റി കൊല്ലാനും തീരുമാനിച്ചത്‌ ഇയാളായിരുന്നു. തലനാരിഴയ്‌ക്കാണ്‌ ഇരുവരും ബസ്‌ ചക്രത്തിന്റെ അടിയില്‍പ്പെടാതെ രക്ഷപ്പെട്ടത്‌.

കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിന്‌ കരാര്‍ എടുത്തിരുന്ന ബസിലാണ്‌ ബലാല്‍സംഗം നടന്നത്‌. അടുത്ത ദിവസം ഒളിവില്‍ കഴിഞ്ഞെങ്കിലും പിടിക്കപ്പെടില്ലെന്ന വിശ്വാസത്തില്‍ രാംസിംഗ്‌ പുറത്തിറങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ കൂട്ടുകാരന്റെ മൊഴിയില്‍ യാദവ്‌ എന്നെഴുതിയ വെളുത്ത ബസിലാണ്‌ തങ്ങള്‍ക്കെതിരേ അതിക്രമം നടന്നെന്ന്‌ വ്യക്‌തമാക്കിയുന്നു. യാദവ്‌ എന്ന പേരില്‍ നിരവധി െവെറ്റ്‌ െലെന്‍ ബസുകള്‍ സര്‍വീസ്‌ നടത്തുന്നതാണ്‌ ഒളിവില്‍ നിന്ന്‌ പുറത്തിറങ്ങാന്‍ രാംസിംഗിന്‌ െധെര്യം നല്‍കിയത്‌. പ്രതികളില്‍ ആദ്യം പിടി വീണതും രാംസിംഗിന്‌ മേലായിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.