Breaking Now

ലൈംഗിക അതിക്രമ വിരുദ്ധ ബില്ലിനായി കേന്ദ്ര മന്ത്രിസഭാ യോഗം

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനുള്ള ബില്‍ ഇന്ന് പ്രത്യേക കേന്ദ്രമന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. തര്‍ക്ക വിഷയങ്ങളില്‍ സമവായമായതിനെ തുടര്‍ന്നാണ് കേന്ദ്രമന്ത്രിസഭ ബില്‍ പരിഗണിക്കുന്നത്.

സ്ത്രീ സുക്ഷയ്ക്ക് നിരവധി ഉപാധികളുമായി കഴിഞ്ഞ മാസം ഓര്‍ഡിനന്‍സ് ഇറങ്ങിയിരുന്നു. ഇതിലെ വ്യവ്‌സഥകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതാണ് പുതിയ ബില്ല്. ബലാല്‍സംഗക്കേസുകളിലെ പ്രതികള്‍ക്ക് ജീവിതകാലമത്രയും ജയില്‍ശിക്ഷയെന്നതുള്‍പ്പെടെയാണ് വ്യവസ്ഥകള്‍.

ഇരയാകുന്ന പെണ്‍കുട്ടി കൊല്ലപ്പെടുകയോ, ശരീരം തളരുകയോ, മറ്റേതെങ്കിലും തരത്തില്‍ സ്വാധീനം നഷ്ടപ്പെടുകയോ ചെയ്താല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും ബില്ല് വ്യവസ്ഥ ചെയ്യുന്നു. പെണ്‍കുട്ടിയുടെ മൊഴി വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ മാത്രമെ രേഖപ്പെടുത്താവൂവെന്നും ഇത് പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

ലൈംഗിക ബന്ധം അനുവദിക്കാന്‍ നിയമം അനുശാസിക്കുന്ന പ്രായം 18 ല്‍നിന്ന് 16 ആക്കി കുറയ്ക്കണമെന്ന തര്‍ക്ക വിഷയവും ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

 




കൂടുതല്‍വാര്‍ത്തകള്‍.