CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 43 Seconds Ago
Breaking Now

പണിയെടുക്കാതെ ജീവിക്കുന്നവര്‍ക്ക് മനോഹരം! 200,000 കുടുംബങ്ങള്‍ നേടിയത് ശരാശരി പണിയെടുത്ത് ജീവിക്കുന്നവരേക്കാള്‍ ഉയര്‍ന്ന ബെനഫിറ്റുകള്‍; രോഷം ഉയരുന്നു

ലേബറിന് കീഴില്‍ വെല്‍ഫെയര്‍, പെന്‍ഷന്‍ ബില്‍ 334 ബില്ല്യണ്‍ പൗണ്ടായാണ് കുതിച്ചുയര്‍ന്നത്

ബ്രിട്ടനില്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്നതാണോ ലാഭം, അതോ ബെനഫിറ്റില്‍ ജീവിക്കുന്നതാണോ? ഒരു സംശയവും വേണ്ട. പണിയെടുക്കുന്നതിന് പകരം ആനുകൂല്യങ്ങള്‍ നേടി ജീവിക്കുന്നതാണ് ബ്രിട്ടനില്‍ ലാഭകരം. 200,000 കുടുംബങ്ങളാണ് ശരാശരി ജോലിക്കാര്‍ ഒരു വര്‍ഷം സമ്പാദിക്കുന്നതില്‍ കൂടുതല്‍ ആനുകൂല്യങ്ങളിലൂടെ കൈക്കലാക്കിയത്. 

200,000 കുടുംബങ്ങള്‍ക്കാണ് 39,039 പൗണ്ടിലേറെ സ്റ്റേറ്റ് സപ്പോര്‍ട്ടായി ലഭിച്ചതെന്ന് വെല്‍ഫെയര്‍ മന്ത്രി ബരോണസ് ഷെര്‍ലോക്ക് സമ്മതിച്ചു. ഷാഡോ വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി ഹെലെന്‍ വാട്‌ലിയാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തെത്തിച്ചത്. 

പുറത്ത് പോയി ജോലി ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ പണം ബെനഫിറ്റുകള്‍ കൈപ്പറ്റി ജീവിക്കുന്നവര്‍ക്ക് നല്‍കുന്ന വെല്‍ഫെയര്‍ സിസ്റ്റം എല്ലാ പരിധിയും കൈവിട്ടെന്ന് വാട്‌ലി വിമര്‍ശിച്ചു. 'ശരാശരി ജോലിക്കാരുടെ ശമ്പളത്തേക്കാള്‍ കൂടുതല്‍ നല്‍കുന്ന ഓരോ പൗണ്ടും അധ്വാനം ഓപ്ഷനാണെന്ന് ലേബര്‍ സൂചന നല്‍കുന്നത് പോലെയാണ്', അവര്‍ ചൂണ്ടിക്കാണിച്ചു. 

ലേബറിന് കീഴില്‍ വെല്‍ഫെയര്‍, പെന്‍ഷന്‍ ബില്‍ 334 ബില്ല്യണ്‍ പൗണ്ടായാണ് കുതിച്ചുയര്‍ന്നത്. ലേബര്‍ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുന്ന വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍ മുന്നോട്ട് പോകുന്നുമില്ല. 




കൂടുതല്‍വാര്‍ത്തകള്‍.