CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 26 Seconds Ago
Breaking Now

ഐ.പി.എല്ലിന്‌ ഇനി 2 നാള്‍ :ഡിവിലിയേഴ്‌സിന്‌ ആദ്യ മത്സരം നഷ്‌ടമാകും

ദക്ഷിണാഫ്രിക്കയുടെ ഏകദിന ക്രിക്കറ്റ്‌ ടീം നായകനും വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാനുമായ എ.ബി.ഡിവിലിയേഴ്‌സ്‌ ആറാമത്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ആദ്യ മത്സരത്തില്‍ കളിക്കില്ല.

ശനിയാഴ്‌ചയാണു ഡിവിലിയേഴ്‌സ്‌ ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ കാമുകി ഡാനിയേല സ്വാര്‍ട്ടിനെ വിവാഹം ചെയ്‌തത്‌. വിവാഹിതനായതും ആഭ്യന്തര ക്രിക്കറ്റിലെ ചില മത്സരങ്ങള്‍ പൂര്‍ത്തിയാകാനുള്ളതുമാണു ഡിവിലിയേഴ്‌സിനു തടസമായത്‌.

നാലിനു നടക്കുന്ന ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്‌ മുംബൈ ഇന്ത്യന്‍സിനെ നേരിടും.

മൂന്നിന്‌ െടെറ്റാന്‍സും വാറിയേഴ്‌സും തമ്മില്‍ റാം സ്ലാം ട്വന്റി20 സീരിസ്‌ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിൽ  ഡിവിലിയേഴ്‌സിനു കളിക്കാനുണ്ട്‌. റ്റൈട്ടാൻസ്  ഫൈനലിൽ  കളിക്കാന്‍ യോഗ്യത നേടുകയാണെങ്കില്‍ ഏഴിനു നടക്കുന്ന െഫെനലിലും ഡിവിലിയേഴ്‌സിനു കളിക്കേണ്ടി വരും.

ഡിവിലിയേഴ്‌സിന്റെ വിവാഹം ജൊഹാനസ്‌ബര്‍ഗില്‍ വച്ചായിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ദക്ഷിണാഫ്രിക്കന്‍ ടീമംഗങ്ങളും വിവാഹത്തില്‍ പങ്കെടുത്തു. 2012 ലെ ഐ.പി.എല്‍. സീസണിലാണ്‌ ഡിവിലിയേഴ്‌സും ഡാനിയേലയും തമ്മില്‍ പ്രണയം മൊട്ടിട്ടത്‌. താജ്‌ മഹലിനു മുന്നില്‍ വച്ച്‌ ഡിവിലിയേഴ്‌സ്‌ വിവാഹ അഭ്യര്‍ഥന നടത്തുകയും ചെയ്‌തു.

ഡിവിലിയേഴ്‌സിന്റെ അഭാവത്തില്‍ തമിഴ്‌നാടിന്റെ കെ.ബി. അരുണ്‍ കാര്‍ത്തിക്‌ വിക്കറ്റ്‌ കീപ്പറാകും. കഴിഞ്ഞ രണ്ടു സീസണുകളിലും കൂടി ആകെ നാലു കളികളിലാണ്‌ അരുണ്‍ കാര്‍ത്തിക്‌ പങ്കെടുത്തത്‌. 2011 ലാണ്‌ അരുണ്‍ കാര്‍ത്തിക്‌ ചെെന്നെ സൂപ്പര്‍ കിംഗ്‌സില്‍നിന്ന്‌ റോയല്‍ ചലഞ്ചേഴ്‌സിലെത്തുന്നത്‌. ചാമ്പ്യന്‍സ്‌ ലീഗില്‍ സൗത്ത്‌ ഓസ്‌ട്രേലിയയ്‌ക്കെതിരേ അവസാന പന്തില്‍ സിക്‌സറടിച്ച്‌ അരുണ്‍ കാര്‍ത്തിക്‌ റോയല്‍ ചലഞ്ചേഴ്‌സിനെ സെമി െഫെനലിലെത്തിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.