CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 26 Seconds Ago
Breaking Now

പ്ലാസ്റ്റിക് കുപ്പിയില്‍ പാനീയങ്ങള്‍ വാങ്ങിക്കുടിക്കാന്‍ 22 പെന്‍സ് ഡെപ്പോസിറ്റ് നല്‍കണം; കാലിയായ ബോട്ടിലുകള്‍ തിരികെ നല്‍കുമ്പോള്‍ പണം തിരികെ

പ്ലാസ്റ്റിക് ബാഗുകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നികുതി മൂലം ഉപയോഗത്തില്‍ കുറവ് വന്നതായി കണ്ടെത്തിയിരുന്നു.

കുപ്പികള്‍ക്കും, ക്യാനുകള്‍ക്കും ഡെപ്പോസിറ്റ് റിട്ടേണ്‍ സ്‌കീം നടപ്പാക്കി മൈക്കിള്‍ ഗോവ്. പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്ക് പുറമെ അലൂമിനിയം ക്യാനുകള്‍, ഗ്ലാസ് ബോട്ടിലുകള്‍ എന്നിവയ്ക്കും സ്‌കീം നടപ്പാക്കാനാണ് എന്‍വയോണ്‍മെന്റ് സെക്രട്ടറിയുടെ തീരുമാനം. റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന ബോട്ടിലുകള്‍ക്കും, പാനീയങ്ങള്‍ വില്‍ക്കുന്ന കണ്ടെയ്‌നറുകളിലും ചെറിയ ചാര്‍ജ്ജ് ഈടാക്കാനാണ് വഴിയൊരുങ്ങുന്നത്.

കാലിയായ ബോട്ടിലുകളും, ക്യാനുകളും തിരികെ ഏല്‍പ്പിക്കുമ്പോള്‍ ഡെപ്പോസിറ്റും തിരികെ ലഭിക്കും. റീസൈക്കിള്‍ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഈ പദ്ധതി എങ്ങിനെ നടപ്പാക്കാമെന്ന കാര്യത്തില്‍ സെക്രട്ടറി അന്വേഷണം ആരംഭിക്കുകയാണ്. 10 പെന്‍സ് ഡെപ്പോസിറ്റ് യുകെയില്‍ ഗുണകരമാകുമെന്നാണ് കരുതുന്നത്.

യൂറോപ്പില്‍ 5പെന്‍സ് മുതല്‍ 22 പെന്‍സ് വരെയാണ് ഈടാക്കുന്നത്. പണം വാങ്ങി തിരികെ നല്‍കുന്ന പദ്ധതി കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുമെന്ന് എന്‍വയോണ്‍മെന്റ് സെക്രട്ടറി കരുതുന്നു. നേരത്തെ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നികുതി മൂലം ഉപയോഗത്തില്‍ കുറവ് വന്നതായി കണ്ടെത്തിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.